ഗാസിയാബാദിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു

 

 ഗാസിയാബാദിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി.

മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടർന്ന് പിടിക്കാൻ കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരിൽ ഏഴ് വയസ്സുള്ള കുട്ടിയും വയോധികരും ഉൾപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

മുകളിലത്തെ നിലയിലേക്കും തീ ആളിപ്പടർന്നതോടെയാണ് അപകടം ഉണ്ടായത്. മുകളിൽ താമസിക്കുന്നവർ മുറിക്കകത്ത് കുടുങ്ങിയതോടെയാണ് അഞ്ച് പേർ വെന്തുമരിച്ചത്.