ചെന്നൈ വിമാനത്താവളത്തിൽ ഒന്നരക്കിലോ സ്വർണം പിടികൂടി
ചെന്നൈ വിമാനത്താവളത്തിൽ 72.6 ലക്ഷം രൂപ വിലവരുന്ന സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാർ പിടിയിൽ. 1.42 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. ഇവരിൽനിന്നും സിഗരറ്റ്, സ്മാർട്ട് ഫോണുകൾ, ലാപ്ടോപുകൾ, മദ്യം എന്നിവയും പിടിച്ചെടുത്തു. ഇവയ്ക്ക് 12.4 ലക്ഷം രൂപ വിലവരും. ദുബായിൽനിന്നും എത്തിയതായിരുന്നു ഇവർ. സ്വർണം കുഴമ്പ് രൂപത്തിലാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം
Jan 14, 2021, 12:43 IST
ചെന്നൈ വിമാനത്താവളത്തിൽ 72.6 ലക്ഷം രൂപ വിലവരുന്ന സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാർ പിടിയിൽ. 1.42 കിലോ സ്വർണമാണ് പിടിച്ചെടുത്തത്.
ഇവരിൽനിന്നും സിഗരറ്റ്, സ്മാർട്ട് ഫോണുകൾ, ലാപ്ടോപുകൾ, മദ്യം എന്നിവയും പിടിച്ചെടുത്തു. ഇവയ്ക്ക് 12.4 ലക്ഷം രൂപ വിലവരും. ദുബായിൽനിന്നും എത്തിയതായിരുന്നു ഇവർ. സ്വർണം കുഴമ്പ് രൂപത്തിലാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം