ത്രിപുരയിൽ ലീഡ് നില മാറിമറിയുന്നു; നാഗാലാന്റിൽ ബിജെപി; മേഘാലയയിൽ എൻപിപി

 

 ചൂടേറിയ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ത്രിപുരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കേവല ഭൂരിപക്ഷത്തിനപ്പുറം ലീഡ് പിടിച്ച ബിജെപി പതിയെ താഴെക്ക് വരികയും ഇടത് സഖ്യം ലീഡ് ഉയർത്തുകയും ചെയ്യുന്നുണ്ട്. ഒടുവിൽ സിപിഎം കോൺഗ്രസ് – 18 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ബിജെപിക്ക് 30 സീറ്റിൽ ലീഡും തിപ്ര മോത 12 ഇടത്ത് ലീഡും നിലനിർത്തുന്നു.

നാഗാലാന്‍റില്‍ ബിജെപി സഖ്യം സഖ്യം 60 ല്‍ 50 സീറ്റിലും മുന്നില്‍ നിൽക്കുന്നുണ്ട്.മേഘാലയയിൽ എൻപിപി 25 സീറ്റുകളിലും ലീഡ് ചെയ്യുന്നു.