ജമ്മു കശ്മീരിന് പരമാധികാരമില്ല;
 

 പ്രത്യേകപദവി റദ്ദാക്കിയത് സുപ്രീംകോടതി ശരിവെച്ചു
 

 ജമ്മുകശ്മീരിന് പരമാധികാരമില്ലെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമാണെന്നും സുപ്രീംകോടതി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സുപ്രീംകോടതി ശരിവെച്ചു. ജമ്മു -കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ്  സുപ്രീംകോടതിയുടെ സുപ്രധാന വിധി.ആര്‍ട്ടിക്കിള്‍ 370(3) പ്രകാരം പ്രത്യേക പദവി റദ്ദാക്കാന്‍  രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന്  കോടതി വ്യക്തമാക്കി.ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും  ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലികം മാത്രമാണെന്നും  വിധിയില്‍ പറയുന്നു.

ജമ്മുകശ്മീര്‍ ഇന്ത്യയുടെ പരമാധികാരം പൂര്‍ണമായി അംഗീകരിച്ചതാണ്. നിയമസഭയെ പിരിച്ചുവിട്ടതില്‍ ഇടപെടനാവില്ലെന്നും കോടതി വ്യക്തമാക്കി.ആര്‍ട്ടിക്കില്‍ 370 മാറ്റങ്ങള്‍ക്ക് വിധേയമാണ്. അതിനാല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ സാധുത തള്ളികളയാനാവില്ലെന്നും  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിയില്‍ പറഞ്ഞു.