കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍

കര്ഷകരുടെ വന് പ്രതിഷേധത്തിന് കാരണമായ കാര്ഷിക നിയമ ഭേദഗതി പിന്വലിക്കില്ലെന്ന നിലപാടില് ഉറച്ച് കേന്ദ്രസര്ക്കാര്. ഡല്ഹിയില് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാര് കര്ഷക നേതാക്കളുമായി നടത്തിയ ചര്ച്ച ആദ്യ റൗണ്ട് പരാജയമായി. ഇക്കാര്യത്തില് ഡിസംബര് 3 ന് വീണ്ടും ചര്ച്ച നടത്തും. നിയമഭേദഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് പരിഹരിക്കാന് കമ്മറ്റിയെ വെയ്ക്കാമെന്ന വാഗ്ദാനം കര്ഷകര്ക്ക് സ്വീകാര്യമായില്ല.സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്രയാദവ് അടക്കമുള്ളവരെ മാറ്റി നിര്ത്തി കേന്ദ്ര സര്ക്കാര് ചില നേതാക്കളെ മാത്രമാണ് സമരത്തിന് ക്ഷണിച്ചത്. നിയമഭേദഗതികള് പിന്വലിക്കില്ലെന്ന്
 

കര്‍ഷകരുടെ വന്‍ പ്രതിഷേധത്തിന് കാരണമായ കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ച ആദ്യ റൗണ്ട് പരാജയമായി. ഇക്കാര്യത്തില്‍ ഡിസംബര്‍ 3 ന് വീണ്ടും ചര്‍ച്ച നടത്തും. നിയമഭേദഗതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മറ്റിയെ വെയ്ക്കാമെന്ന വാഗ്ദാനം കര്‍ഷകര്‍ക്ക് സ്വീകാര്യമായില്ല.
സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവ് അടക്കമുള്ളവരെ മാറ്റി നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ചില നേതാക്കളെ മാത്രമാണ് സമരത്തിന് ക്ഷണിച്ചത്. നിയമഭേദഗതികള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം കര്‍ശന നിലപാട് എടുത്തപ്പോള്‍ കമ്മറ്റിയെ വെയ്ക്കാമെന്ന വാദം കര്‍ഷക നേതാക്കളും തള്ളി. കമ്മറ്റിയില്‍ ആരെല്ലാം വേണമെന്ന് കര്‍ഷക സംഘടനകള്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശിക്കാം എന്ന കേന്ദ്ര നിര്‍ദേശവും കര്‍ഷക നേതാക്കള്‍ തള്ളി. കമ്മറ്റി വേണമെങ്കില്‍ ആകാം നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്രം നിലപാട് എടുത്തപ്പോള്‍ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ഷകരും നിലപാട് എടുത്തു.ജനം ഒഴുകുകയാണ്.