തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഇനി പാലാക്കാരി അനു ജോര്‍ജ് സെക്രട്ടറി
തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ എം.കെ.സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ അനുജോർജ്. അനു ജോർജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിൻ നിയോഗിച്ചു.നിലവിൽ ചെന്നൈയിൽ അഡീഷണൽ സെക്രട്ടറി- പ്രട്ടോക്കോൾ വിഭാഗത്തിലാണ് അനു ജോർജ് പ്രവർത്തിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന വലിയ ഉത്തരവാദിത്വമാണ് അനുവിനെ കാത്തിരിക്കുന്നത്.തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അനു, ജെഎൻയുവിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ൽ ഇന്ത്യൻ
May 9, 2021, 20:04 IST
തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ എം.കെ.സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ അനുജോർജ്. അനു ജോർജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിൻ നിയോഗിച്ചു.നിലവിൽ ചെന്നൈയിൽ അഡീഷണൽ സെക്രട്ടറി- പ്രട്ടോക്കോൾ വിഭാഗത്തിലാണ് അനു ജോർജ് പ്രവർത്തിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന വലിയ ഉത്തരവാദിത്വമാണ് അനുവിനെ കാത്തിരിക്കുന്നത്.തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അനു, ജെഎൻയുവിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ൽ ഇന്ത്യൻ റവന്യൂ സർവീസ് ലഭിച്ച അനു 2003ൽ 25-ആം റാങ്കോടെ ഐഎഎസ് നേടി.