പിഞ്ചുബാലനെതിരായ മർദനം
പ്രതി കസ്റ്റഡിയിൽ; വധശ്രമത്തിന് കേസെടുത്തു
Nov 4, 2022, 11:10 IST
തലശേരിയില്‍ പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിനെയാണ് തലശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. നിർത്തിയിട്ടിരുന്ന കാറിൽ ചാരി നിന്നതിന് രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരനെ പ്രതി മർദിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതി ശിഹ്ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡി.ഐ.ജി മനോരമന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ക്രൂരതയിൽ പൊലീസിനോട് റിപ്പോർട്ട് തേടുമെന്ന് ബാലാവകാശ കമ്മിഷനും പ്രതികരിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.