മത്സ്യത്തൊഴിലാളി മേഖലയെ സംരക്ഷിക്കും : മന്ത്രി വി ശിവൻകുട്ടി

 

 മത്സ്യത്തൊഴിലാളി മേഖലയെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി.കേരള സംസ്ഥാന മത്സ്യത്തൊഴിലാളി 
ഫെഡറേഷന്‍ (സി.ഐ.റ്റി.യു.) സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.2020 ലും 2021 ലും കോവിഡ് വ്യാപനത്തെ
ത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ തൊഴിലാളി ക്ഷേമ പദ്ധതികള്‍ മുഖേന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 
അസംഘടിത പരമ്പരാഗത മേഖലയിലെ തൊഴില്‍ സംരക്ഷിക്കാന്‍ സാധ്യമാകുന്ന എല്ലാ നടപടികളും സ്വീകരിക്കുക എന്നതാണ് എല്‍.ഡി.എഫ്. 
സര്‍ക്കാരിന്‍റെ ലക്ഷ്യം. 
പ്രതിസന്ധി നിറഞ്ഞ കാലത്തും 
ഉത്തരവാദിത്തങ്ങള്‍ ഇച്ഛാശക്തിയോടെ 
നിര്‍വ്വഹിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. 
വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു കുറവും വരുത്താതെ മുന്നോട്ടു കൊണ്ടു പോകുകയാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍.

2018 ലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന 
ജനതയെ സഹായിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഇടപെടലുകള്‍ വളരെയധികം 
ശ്രദ്ധ പിടിച്ചു പറ്റിയതാണ്. 
കേരളത്തിന്‍റെ സൈന്യം എന്നാണ്  കേരളത്തിന്‍റെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
സംസ്ഥാനത്തെ തൊഴിലാളികളുടെ 
അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുക എന്നതാണ് എല്‍.ഡി.എഫ്. സര്‍ക്കാരിന്‍റെ നയമെന്നും മന്ത്രി വ്യക്തമാക്കി.