റോഡ് തകരാന്‍ കാരണം മഴയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 
സംസ്ഥാനത്തെ റോഡുകളുടെ തകർച്ചക്ക് കാരണമാകുന്നത്  കാലം തെറ്റി പെയ്യുന്ന മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രളയത്തെ പ്രതിരോധിക്കുന്ന നിർമിതികളാണ് ഇനി കേരളത്തിന് ആവശ്യമെന്നും പ്രകൃതി വിഭവങ്ങളുടെ ചൂഷണം തടയുകയാണ് പ്രധാനലക്ഷ്യമെന്നും  മന്ത്രി പറഞ്ഞു.

മഴക്ക് വരെ മാറ്റം വന്നു.കാലാവസ്ഥയെ മനസിലാക്കി എങ്ങനെ റോഡ് നിർമാണം നടത്താം എന്നതാണ് ചിന്തിക്കുന്നത്.കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്നമാണ്. കുഴിയിൽ വീണ് പരിക്കേൽക്കുന്നവർക്കും മരിക്കുന്നവരുടെ കുടുംബത്തിനും സർക്കാർ സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു..

ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി സമ്മതിച്ചു. കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതില്‍ ദുഖമുണ്ട്. റോഡ് 14 കിലോമീറ്റര്‍ ദൂരം മുഴുവനായും റീ ടാറിങ്ങ് ചെയ്യും.കുഴിയില്‍ വീണ് മരിച്ചവരുടെ കുടുംബത്തിന് സഹായം നല്‍കുന്നത് ചര്‍ച്ചചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമുണ്ടാകുമെന്നും മന്ത്രി .

അതേ സമയം, കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ കരാറുകാരനെതിരെ പൊലീസ് കേസെടുത്തേക്കുമെന്നാണ് വിവരം. വിഷയത്തില്‍ പൊലീസ് നിയമസാധ്യതകള്‍ തേടുന്നുണ്ട്. നേരത്തെ സമാനസംഭവത്തില്‍ ദേശീയപാത കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു.

രാജ്യത്തെ വിവിധ ഐഐടി കളെ പങ്കെടുപ്പിച്ച് കൊണ്ട് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള നിർമിതികൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.