നാട്യോത്സവം 22 വട്ടിയൂർക്കാവ് നടന ഗ്രാമത്തിൽ ഇന്ന്  മുതൽ (ജൂൺ 23)

 
  ഇന്ത്യൻ നടനകലയിലെ അനശ്വര പ്രതിഭ ഗുരുഗോപിനാഥിന്‍റെ  സ്മരണാർഥം അദ്ദേഹത്തിന്‍റെ ജന്മദിനത്തിനോട് അനുബന്ധിച്ചു ഇന്നു മുതൽ "നാട്യോത്സവം 22' എന്ന പേരിൽ ഗ്രേറ്റ് ഇന്ത്യൻ ഡാൻസ് ഡ്രാമ ഫെസ്റ്റിവലിന് തുടക്കമാകും. വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിൽ 29  വരെയാണു പരിപാടി. ഇന്ന് വൈകിട്ട് 5.30 ന് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഗുരു ഗോപിനാഥ് നടനഗ്രാമം വികസിപ്പിച്ചെടുത്ത ഗുരുഗോപിനാഥ്  ദേശീയ നാട്യ പുരസ്കാരവും, കേരളനടനം പ്രതിഭകൾക്കുള്ള  സപര്യപുരസ്കാരവും ഇതോടൊപ്പം സമർപ്പിക്കും.  തുടർന്ന് രാത്രി 7 ന് മോഹിനിയാട്ടം " രാധ എവിടെ " സുഗതകുമാരിയുടെ കവിതയുടെ നൃത്യാവിഷ്ക്കാരം.  ഗോപിക വർമയും സംഘവും  അവതരിപ്പിക്കും. രാത്രി എട്ടിന് നടൻ വിനീതും നടി ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന   ഭാരതനാട്യം " ജ്ഞാനപാന'. തുടർന്ന് 29 വരെ വൈകിട്ട് 6 ന് ഡോ. അരുന്ധതി മൊഹന്തി, നടി ശോഭന, അസ്തന, നളിനി അസ്തന, ശാശദർ ആചാര്യ, ദീപിക റെഡ്ഡി, നടി ആശാ ശരത്ത് എന്നിവരുടെ നൃ‌ത്ത പരിപാടികൾ അരങ്ങേറും.