സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കും
[15:50, 10/25/2023] Sajan Jayanhi: സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 237 കോടി രൂപ ചിലവില്‍ പി.പി.പി മാതൃകയിലാണ് സ്ഥാപിക്കുക. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി നിര്‍വ്വഹണ ഏജന്‍സിയാവും. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിന്‍ഫ്രയെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിയോഗിച്ചു. പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസല്‍ തയ്യാറാക്കാനും ആഗോള താത്പര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടുന്നതിനും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് അനുമതി നല്‍കി. ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി പദ്ധതിക്കായി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ അധ്യക്ഷതയില്‍ വ്യവസായവകുപ്പ്, ഐ ടി വകുപ്പ്, കിന്‍ഫ്ര എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിക്കും.
ഭാവിയിലെ മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാഫീന്‍ ഇക്കോ സിസ്റ്റം സ്ഥാപിക്കുമെന്ന് 2022-23 ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. നിര്‍ദ്ദിഷ്ട ഗ്രാഫീന്‍ ഇക്കോ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്ന ഗ്രാഫീന്‍ അധിഷ്ഠിത സാങ്കേതികവിദ്യാ വികസനത്തിനായി രൂപീകരിച്ച ഇന്ത്യ ഇന്നോവേഷന്‍ സെന്‍റര്‍ ഫോര്‍ ഗ്രാഫിന്‍ എന്ന ഗവേഷണ വികസന കേന്ദ്രം പ്രാരംഭഘട്ടത്തിലാണ്. ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഗ്രാഫീന്‍ ഉല്‍പ്പന്നങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ഒരു മധ്യതല ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ യൂണിറ്റാണ് ഇപ്പോൾ ആരംഭിക്കുന്നത്.
ദീര്‍ഘിപ്പിച്ചു നല്‍കും
മികച്ച കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിയമനം നല്‍കിയ 15 താത്ക്കാലിക ക്ലാര്‍ക്ക് തസ്തികയുടെ കാലാവധി നിബന്ധനകള്‍ക്കു വിധേയമായി ദീര്‍ഘിപ്പിച്ചു. പ്രസ്തുത തസ്തികകളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട മുഖേന നിയമിതരായി, നിലവില്‍ തുടരുന്ന ജീവനക്കാരെ തൊട്ടടുത്തുണ്ടാകുന്ന ഒഴിവുകളില്‍ റഗുലറൈസ് ചെയ്യണമെന്ന കര്‍ശന നിബന്ധനയ്ക്കു വിധേയമായാണ് ദീര്‍ഘിപ്പിച്ചു നല്‍കുക.
മരുന്ന് വാങ്ങുന്നതിന് അനുമതി
2023-24 വര്‍ഷത്തേക്കുള്ള ഇക്വിന്‍ ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബുലിന്‍ വാങ്ങുന്നതിന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് അനുമതി നല്‍കി.
ഗവ. പ്ലീഡര്‍
തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് അഡ്വ. ടി. ഗീനാകുമാരിയെ നിയമിക്കും. പാലക്കാട് ജില്ലാ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ അഡ്വ. പി. അനിലിന് പുനര്‍നിയമനം നല്‍കി.
സര്‍ക്കാര്‍ ഗ്യാരന്റി
ദേശീയ സഫായി കര്‍മ്മചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ പദ്ധതികള്‍ വിപുലമായി നടപ്പാക്കുന്നതിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പ്പറേഷന് 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിച്ചു.
[16:12, 10/25/2023] Sajan Jayanhi: ഇന്ത്യയില്‍ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും:
തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്
'ഉജ്ജീവനം' നൂറുദിന ക്യാമ്പെയ്ന് തുടക്കം
*ക്യാമ്പെയ്ന്‍ 2024 ഫെബ്രുവരി ഒന്നു വരെ
* 6429 അതിദരിദ്ര കുടുംബങ്ങളുടെ അതീജീവന ഉപജീവന ആവശ്യങ്ങള്‍ക്ക് വഴിയൊരുങ്ങും
തിരുവനന്തപുരം: ശാസ്ത്രീയമായ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ അതിദരിദ്രരുടെ ഉപജീവന ആവശ്യങ്ങള്‍ നിര്‍വഹിക്കുക വഴി ഇന്ത്യയില്‍ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഉജ്ജീവനം' നൂറു ദിന ഉപജീവന ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ(ഒക്ടോബര്‍ 25)തൈക്കാട് ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ നീതി ആയോഗിന്‍റെ പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ദാരിദ്ര്യത്തിന്‍റെ തോത് കേവലം 0.5 ശതമാനം മാത്രമാണ്. ഈ കുടുംബങ്ങളെ കൂടി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ മുന്‍ഗണനാക്രമത്തില്‍ പ്രത്യേക പ്രധാന്യം നല്‍കിയിട്ടുണ്ട്. ദാരിദ്ര്യത്തിന്‍റെ മുഖ്യ കാരണമായ ഉപജീവന മാര്‍ഗത്തിന്‍റെ അപര്യാപ്തത മാറ്റിക്കൊണ്ട് ഓരോ കുടുംബത്തെയും സ്വയംപര്യാപ്തതയിലേക്കുയര്‍ത്തുന്നു എന്നതാണ് ഉജ്ജീവനം ക്യാമ്പെയ്ന്‍റെ പ്രത്യേകത. കുടുംബശ്രീ മുഖേന കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങള്‍ക്കും ആവശ്യമായ സൂക്ഷ്മതല പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഉപജീവനം ആവശ്യമായ 6429 കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന സംരംഭങ്ങള്‍ തുടങ്ങാനുള്ള സാമ്പത്തിക സഹായവും പരിശീലനവുമാണ് ഈ ക്യാമ്പെയ്ന്‍ വഴി ലഭ്യമാക്കുന്നത്. ഇതിനു വേണ്ടി ഈ കുടുംബങ്ങളില്‍ നിന്നുള്ള വിവരശേഖരണം ഉടന്‍ ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയാണ് വിവരശേഖരണം നടത്തുന്നത്. 2024 നവംബര്‍ ഒന്നിനകം 64006 ദരിദ്ര കുടുംബങ്ങളില്‍ 93 ശതമാനം കുടുംബങ്ങളെയും ബാക്കിയുള്ള ഏഴുശതമാനം കുടുംബങ്ങളെ 2025 നവംബര്‍ ഒന്നിനകവും അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കും. ഇതിനായി ആവിഷ്ക്കരിച്ച കര്‍മപരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
കേരളത്തിന്‍റെ ദാരിദ്ര്യനിര്‍മാര്‍ജന മിഷന്‍ എന്ന നിലയ്ക്ക് സംസ്ഥാന ജില്ലാ നഗര ഗ്രാമ വാര്‍ഡുതലത്തില്‍ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒരുമിച്ചു പ്രവര്‍ത്തിച്ചു കൊണ്ട് കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയണമെന്ന് തദ്ദേശ സ്വയംഭരണ അഡീഷണല്‍ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത അതിദരിദ്ര ഗുണഭോക്താക്കള്‍ക്കുളള ഉപജീവന പദ്ധതി സഹായവിതരണം ജാഫര്‍ മാലിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി സുരേഷ് കുമാര്‍, സംസ്ഥാന പ്ളാനിങ്ങ് ബോര്‍ഡ് അംഗം ജിജു.പി.അലക്സ് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. മൊബൈല്‍ ആപ് വഴി ഗുണഭോക്താക്കളുടെ വിവരശേഖരണം നടത്തുന്ന മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് ജാഫര്‍ മാലിക് നേതൃത്വം നല്‍കി.
കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗീത നസീര്‍, സി.ഡി.എസ് അധ്യക്ഷമാരായ സിന്ധു. ശശി.പി, വിനീത. പി, ഷൈന. എ, ബീന. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് നന്ദി പറഞ്ഞു.