അമൃത ടിവി ക്യാമറാമാൻ പ്രേം ശങ്കർ അന്തരിച്ചു
Aug 20, 2024, 23:21 IST
തിരുവനന്തപുരം കരകുളം പാറക്കൽവിളാകം രേവതിയിൽ എസ് പ്രേം ശങ്കർ അന്തരിച്ചു. 42 വയസ്സായിരുന്നു. അമൃത ടിവിയിൽ ന്യൂസ് ക്യാമറാമാനായി ജോലി ചെയ്തു വരിക ആയിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ ആയിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ ഉച്ചയ്ക്കായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് തിരുവനന്തപുരത്ത് നടത്തും. ഗംഗയാണ് ഭാര്യ. പ്ലസ് വൺ വിദ്യാർഥിനിയായ സ്നേഹ ശങ്കർ മകളാണ്.
നാളെ (21.08.24 ബുധൻ) രാവിലെ ഒൻപതരയോടെ പ്രസ്ക്ലബിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് കരകുളത്തെ വീട്ടിലേക്ക് കൊണ്ടു പോകും. സംസ്കാരം ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ നടക്കും.