ഇൻ്റർമീഡിയ ക്രിക്കറ്റ് ലീഗിൽ അമൃത ടിവി ജേതാക്കളായി

 

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കിംസ് ഹെൽത്ത് ട്രോഫി ഇൻ്റർമീഡിയ ക്രിക്കറ്റ് ലീഗിൽ അമൃത ടിവി ജേതാക്കളായി. ഫൈനലിൽ മാതൃഭൂമിയെയാണ് പരാജയപ്പെടുത്തിയത്. നാലു ദിവസം നീണ്ടു നിന്ന ടൂർണമെൻ്റിൻ്റെ സമാപന സമ്മേളനം മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിംസ് ഹെൽത്ത് സി ഇ ഒ രശ്മി ആയിഷ മുഖ്യാതിഥിയായി.


പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ കേരള ക്രിക്കറ്റ് താരങ്ങളായ പി.രംഗനാഥ്, വി.എ.ജഗദീഷ്, യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ കെ.ഐ.റസിയ, സംഘാടക സമിതി ജനറൽ കൺവീനർ എൻ.ആർ. ചന്ദ്രാനന്ദ് എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു സ്വാഗതവും  സംഘാടക സമിതി ചെയർമാൻ ജോയ് നായർ നന്ദിയും പറഞ്ഞു. വനിതാ മത്സരത്തിൽ അമൃത ടിവി സീ മലയാളം ന്യൂസിനെ തോൽപ്പിച്ച് ജേതാക്കളായി. മാതൃഭൂമിയിലെ ഹരികൃഷ്ണൻ മാൻ ഒഫ് ദ സിരീസ് ആയി. സെലിബ്രിറ്റി മാച്ചിൽ കിംസ് ഹെൽത്ത് ഇലവൻ  സിനിമ - സീരിയൽ താരങ്ങളുടെ ടീമിനെ പരാജയപ്പെടുത്തി.