തൊടുപുഴയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി ജീവനൊടുക്കി

 

 എഞ്ചിനീയറിങ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ അൽ അസർ എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥി എ ആർ അരുൺരാജ് ആണ് മരിച്ചത്. കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടത്. 

മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് അരുൺരാജ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.