'ഓട് കറേ ഓട്' എന്ന പരസ്യത്തിലൂടെ ആപ്കോലൈറ്റ് ഓള്‍ പ്രൊട്ടക് എമല്‍ഷന്‍ അവതരിപ്പിച്ച് ഏഷ്യന്‍ പെയിന്റ്സ്

 
 ഏഷ്യന്‍ പെയിന്റ്സ് പുതിയ ആപ്കോലൈറ്റ് ഓള്‍ പ്രൊട്ടക് എമല്‍ഷന്‍ പെയിന്റ് പുറത്തിറക്കി. ഈ നൂതന എമല്‍ഷന്റെ സ്റ്റെയിന്‍-റിപ്പല്ലന്റ് വഴി  ചുവരുകള്‍ കറരഹിതവും മനോഹരവുമാക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി 'ഓട് കറേ ഓട്' എന്ന കാമ്പെയിന്‍ ഏഷ്യന്‍ പെയിന്റ്സ് അവതരിപ്പിച്ചു. ആപ്കോലൈറ്റ് ഓള്‍ പ്രൊട്ടെക് എമല്‍ഷന്‍ പെയിന്റിന്റെ  ലോട്ടസ് ഇഫക്റ്റ് ടെക്നോളജിയാണ് കാമ്പയിനിലൂടെ അവതരിപ്പിക്കുന്നത്. ലോട്ടസ് ഇഫക്റ്റ് ടെക്നോളജിയിലൂടെ ചുവരുകളില്‍ ഒട്ടിപ്പിടിക്കുന്ന കറകളെ തടയുകയും അവയെ വൃത്തിയായി സൂക്ഷിക്കുകയും പുതുമയോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.


കേരളത്തിലെ ഒരു വീട്ടിലെ ഹൃദ്യമായ രംഗത്തോടെയാണ് പരസ്യം ആരംഭിക്കുന്നത്. ഒരു പെണ്‍കുട്ടിയും അവളുടെ സഹോദരനും കൂടി ഡൈനിംഗ് ടേബിളില്‍ ഇരുന്നുകൊണ്ട് ബ്രെഡ്ക്രമ്പസ്, കെച്ചപ്പ് എന്നിവ ഉപയോഗിച്ച് കലാരൂപങ്ങള്‍ ഉണ്ടാക്കുന്നത് കാണാം. ചുമരില്‍ നെറ്റിപ്പട്ടം അലങ്കാരത്തിലുള്ള ആനയുടെ കലാസൃഷ്ടി കൂട്ടിച്ചേര്‍ക്കാനുള്ള ആശയത്തെ സഹോദരന്‍ പറയുമ്പോള്‍ അതിനോട് സഹോദരി ആവേശത്തോടെ സമ്മതിക്കുന്നു. അതിനായി അവര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ അവിടെ ഒരു് മാന്ത്രികത സംഭവിക്കുന്നു.  കെച്ചപ്പ് ഭിത്തിയില്‍ തേക്കുമ്പോള്‍ ഒരു കൈയും കാലും ഭിത്തിയില്‍ നിന്ന് പുറത്തേക്ക് വന്ന് കറയെ മായിച്ചു കളയുന്നു. ഇത് കണ്ട് കുട്ടികള്‍ അത്ഭുതത്തോടെ നില്‍ക്കുന്നു.


ആ കുറുമ്പ് ജോഡി പിന്നീട് മസ്റ്റര്‍ഡ് സോസ്, ചോക്ക്‌ളേറ്റ് സോസ് എന്നിവ ഉപയോഗിച്ചു ് പെയിന്റിന്റെ വൈദഗ്ദ്ധ്യം പരീക്ഷിക്കുന്നു. എന്നാല്‍ അവരുടെ മുന്‍പില്‍ നേരത്തെ നടന്ന അത്ഭുതം പിന്നെയും നടക്കുന്നു. ചുവരുകള്‍ തന്നെ കറകളെ മായിച്ചുകളയുന്നു.. ആപ്കോലൈറ്റ് ഓള്‍ പ്രൊട്ടക് എമല്‍ഷന്‍ നിങ്ങളുടെ ചുവരുകളെ ഏറ്റവും സുന്ദരമായി നിലനിര്‍ത്തുന്നതിലൂടെ നിങ്ങളുടെ ആശങ്കകളെ മനോഹരമായ അവസരങ്ങളാക്കി മാറ്റുന്നത് എങ്ങനെയാണെന്ന് ഈ പരസ്യത്തിലൂടെ സമര്‍ത്ഥമായി കാണിച്ചുതരുന്നു.ഈ പരസ്യത്തില്‍ ഒരു ട്വിസ്റ്റ് ചേര്‍ത്തുകൊണ്ട്, അച്ഛനും കുട്ടികളുടെ സര്‍ഗ്ഗാത്മക സാഹസികതയില്‍ അവരുടെ ക്രിയാത്മകമായ ഉദ്യമത്തിന് സ്വയം ഒരു ക്യാന്‍വാസായി മാറുന്നു.


'ആപ്കോലൈറ്റ് ഓള്‍ പ്രോട്ടെക് ഒരു പെയിന്റ് മാത്രമല്ല, ജീവിതത്തെ സമ്പന്നമാക്കുന്ന ഏഷ്യന്‍ പെയിന്റ്സിന്റെ പ്രതിബദ്ധത ഉള്‍ക്കൊണ്ട നവീനമായ ആശയം കൂടിയാണെന്നു   ഏഷ്യന്‍ പെയിന്റ്സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ അമിത് സിങ്കിള്‍ പറഞ്ഞു.  ഇതിന്റെ വിപ്ലവകരമായ ലോട്ടസ് ഇഫക്റ്റ് ടെക്‌നോളജി ചുവരുകളെ കറകളില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ല, സമ്പൂര്‍ണമായ ജീവിത നിലവാരം ഉയര്‍ത്തുകകൂടിയാണ് ചെയ്യുന്നത്. ശ്രദ്ധേയമായ സ്റ്റെയിന്‍-റിപ്പല്ലന്റ് കഴിവുകള്‍ ഉപഭോക്താക്കളെ അവരുടെ വീടുകളില്‍ സ്വതന്ത്രമായും സുഖമായും ജീവിക്കാന്‍ പ്രാപ്തരാക്കുന്നു. ജീവിതം ലളിതമാക്കുന്നതിനും വീടുകള്‍ സമ്പന്നമാക്കുന്നതിനും കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങളെയാണ് ഓള്‍ പ്രോട്ടക് പ്രതിനിധീകരിക്കുന്നതെന്നും അമിത് സിങ്കിള്‍ പറഞ്ഞു.