ബിനാലെ 'ലെറ്റ്സ് ടോക്ക്' പരമ്പര എറണാകുളത്തും ആലപ്പുഴയിലും

 



കൊച്ചി: ആറാമത് കൊച്ചി - മുസിരിസ് ബിനാലെക്കു മുന്നോടിയായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) നടത്തുന്ന ലെറ്റ്സ് ടോക്ക് പരമ്പര നാളെ (മാർച്ച് 26)മുതൽ രണ്ടു ദിവസം എറണാകുളത്ത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ യൂട്ടിലിറ്റി സെന്ററിൽ നാളെ രാവിലെ 10ന് ആദ്യ ടോക്ക് നടക്കും.


'തിങ്കിംഗ് ടുഗെദർ: ഫ്രണ്ട്ഷിപ്പ് ആസ് പ്രാക്ടീസ് എന്ന വിഷയത്തിൽ കൊച്ചി മുസിരിസ് ബിനാലെ  2025 ക്യൂറേറ്റർ നിഖിൽ ചോപ്ര സംസാരിക്കും. സംസ്‌കൃത സർവകലാശാലയിലെ വിഷ്വൽ ആർട്ട്സ് ഗസ്റ്റ് ഫാക്കൽറ്റിയും ദൃശ്യ സാംസ്‌കാരിക രംഗത്തെ ഗവേഷകനുമായ എം പി നിഷാദ് മോഡറേറ്ററാകും.


27ന് രാവിലെ 10നു തൃപ്പൂണിത്തുറ ആർഎൽവി കോളേജ്  ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്സിലാണ് 'ലെറ്റ്സ് ടോക്ക്'. വിഷയം:'കൊളാബറേഷൻ: ബിക്കോസ് ടുഗെദർ ഈസ് ബെറ്റർ'. ക്യൂറേറ്റർ നിഖിൽ ചോപ്രയും കെബിഎഫ് പ്രോഗ്രാം ഡയറക്ടർ മാരിയോ ഡിസൂസയും സംസാരിക്കും. കോളേജ് പെയിന്റിംഗ് വിഭാഗം അധ്യാപകനും ആർട്ടിസ്റ്റും സ്‌കോളറുമായ അനുദേവ് മനോഹരൻ മോഡറേറ്ററാകും.

27നു തന്നെ ആലപ്പുഴയിൽ 'ലെറ്റ്സ് ടോക്ക്' നടക്കും. വൈകിട്ട് 4.30ന്  കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡിന്റെ കൺവെൻഷൻ സെന്ററിലാണ് പരിപാടി. 'ആൾട്ടർനേറ്റീവ് സ്പേസസ് ആൻഡ് പോസിബിലിറ്റി ഓഫ് ഷെയേർഡ് പ്രാക്ടീസ്' എന്ന വിഷയത്തിൽ നിഖിൽ ചോപ്രയും മാരിയോ ഡിസൂസയും സംസാരിക്കും. കയർ കോർപ്പറേഷൻ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് 'ലെറ്റ്സ് ടോക്ക്'. കൊച്ചി മുസിരിസ് ബിനാലെ എഡിറ്റോറിയൽ ലീഡ് അശ്വതി ഗോപാലകൃഷ്ണൻ മോഡറേറ്ററാകും.