കരിമണൽ അഴിമതി: സെക്രട്ടേറിയറ്റ് മാർച്ച് ഉത്ഘാടനം വി എം സുധീരൻ.

 

അഴിമതിയിൽ മുഖ്യമന്ത്രിയുടെ മകളും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. കോടിക്കണക്കിനു രൂപ സ്വകാര്യ കരിമണൽ കമ്പനി മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ മകൾ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ കോഴപ്പണം കൈപ്പറ്റിയിരിക്കുന്നതായി ആദായ നികുതി ഇൻറിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിൽ പറയുന്നു. ഈ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി 22/08/23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ മാർച്ചും ധർണ്ണയും മുൻ എം പി ശ്രീ വി എം സുധീരൻ ഉദ്ഘാടനം ചെയ്യും.


സർവ്വശ്രീ ഡോ കെ ജി താര, ജോസഫ് സി മാത്യം ഫാദർ യൂജിൻ പെരേര, ആർ കുമാർ , കെ എം ഷെഫീഖ്, എസ് രാജീവൻ , റെജിമോൻ കുട്ടപ്പൻ ജാക്സൺ പൊള്ളയിൽ എം ഷാജർ ഖാൻ ,എസ് സീതിലാൽ തുടങ്ങിയവർ പങ്കെടുക്കും.
കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ് സീതി ലാൽ അദ്ധ്യക്ഷത വഹിക്കും. ആർ പാർത്ഥസാരഥി വർമ്മ ,ബി ഭദ്രൻ , നാസർ ആറാട്ടുപുഴ ,കെ ജെ ഷീല , ടി ആർ രാജിമോൾ , ഷിബു പ്രകാശ്, വി അരവിന്ദാക്ഷൻ തുടങ്ങിയവർ നേതൃത്വം നല്കും.