എബിബി ഇന്നോവേഷന്‍ സെന്റര്‍ ആറാം എഡിഷന്‍ എബിബി ആക്‌സിലറേറ്റര്‍ പരിപാടി സംഘടിപ്പിച്ചു. 

 

കൊച്ചി: വ്യാവസായിക എ.ഐ. വികസനത്തിന് വേഗം പകരാൻ  37  രാജ്യങ്ങളിൽ ‍ നിന്നുള്ള ആയിരത്തിലധികം ഇന്നൊവേറ്റര്‍മാരെ ഒരുമിപ്പിച്ച് എബിബി ഇന്നോവേഷന്‍ സെന്റര്‍ (എഐസി) എബിബി ആക്‌സിലറേറ്റര്‍ പരിപാടിയുടെ ആറാം എഡിഷൻ  സംഘടിപ്പിച്ചു.

അഞ്ച് ദിവസങ്ങളിലായി ബെംഗളൂരുവിലെ എഐസിയില്‍  നടന്ന എബിബി ആക്‌സിലറേറ്റര്‍ ആറാം പതിപ്പ്, ഏറ്റവും മികച്ച പ്രതിഭകളുടെ സഹകരണം എങ്ങിനെ ഉല്‍പ്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും വികസനം വേഗത്തിലാക്കുന്നതിനും വ്യാവസായിക പരിവര്‍ത്തനത്തിന് ആവശ്യമായ, ഭാവിയെ നയിക്കാന്‍ കഴിവുള്ള പ്രതിഭാശേഷി വളര്‍ത്തുന്നതിനും സഹായിക്കുന്നുവെന്ന് തെളിയിച്ചു.

ആശയങ്ങളെ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന പരിഹാരങ്ങളാക്കി മാറ്റുന്ന ഒരു ആഗോള നവീകരണ പരിപാടിയാണ് എബിബി ആക്‌സിലറേറ്റര്‍ എന്നത്് എബിബി ഇന്നോവേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ ജി.എന്‍.വി. സുബ്ബ റാവു പറഞ്ഞു.

എബിബിയുടെ ഏറ്റവും വലിയ ആഗോള സാങ്കേതികവിദ്യ-എന്‍ജിനിയറിങ് കേന്ദ്രങ്ങളിലൊന്നായ എബിബി ഇന്നോവേഷന്‍ സെന്റര്‍, ഗവേഷണ-വികസനം, എന്‍ജിനിയറിങ്, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, ആഗോള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന ഏകദേശം 4,000 സാങ്കേതിക വിദഗ്ദ്ധരുടെ കേന്ദ്രമാണ്.  എ.ഐ., ക്ലൗഡ്, ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ശേഷിയും സംയോജിപ്പിച്ചുകൊണ്ട്, അടുത്ത തലമുറ വ്യാവസായിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും ഉല്‍പ്പന്ന നവീകരണം വേഗത്തിലാക്കാനും കൂടുതല്‍ സ്വയംപ്രാപ്തമായ പ്രവര്‍ത്തനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ യാത്രയെ പിന്തുണയ്ക്കാനും എ.ഐ.സി. പ്രവര്‍ത്തിക്കുന്നു.
മൂന്ന് ‍ പതിപ്പുകളുടെ വിജയത്തില്‍ വേരൂന്നി രൂപപ്പെടുത്തിയ എബിബി ആക്‌സിലറേറ്ററിന്റെ ഈ പതിപ്പ്, കമ്പനിയുടെ പ്രധാന നവീകരണ വേദികളിലൊന്നായി വളർന്നിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 2,000-ത്തിലധികം പേരുടെ പങ്കാളിത്തം ഉറപ്പാക്കാനും എ.ഐ., ഓട്ടോമേഷന്‍, ക്ലൗഡ്, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളിലായി ഏകദേശം 700 അംഗീകൃത മാതൃകകള്‍ വികസിപ്പിക്കാനും ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.
2025-ല്‍ ഹാക്കത്തോണ്‍ വിഭാഗത്തിലെ ഗോള്‍ഡ് സ്റ്റീവി അവാര്‍ഡ്, അച്ചീവ്മെന്റ് ഇന്‍ ഗ്ലോബല്‍ കൊളാബോറേഷന്‍ വിഭാഗത്തിലെ ബ്രോണ്‍സ്  സ്റ്റീവി അവാര്‍ഡ്, കൂടാതെ സർവീസ് ആന്‍ഡ് ഇന്നൊവേഷന്‍ വിഭാഗത്തിലെ ഇന്റര്‍നാഷണല്‍ ഇന്നൊവേഷന്‍ ‍അവാർഡ് എന്നിവ
ഉൾപ്പെടുന്നു.