‘പ്രയോരിറ്റി പോസ്റ്റ്‌പെയ്ഡ്’ അവതരിപ്പിച്ച് എയർടെൽ  

 
കൊച്ചി: ഭാരതി എയർടെൽ  5ജി സ്ലൈസിങ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ‘പ്രയോരിറ്റി പോസ്റ്റ്‌പെയ്ഡ്’ സേവനം അവതരിപ്പിച്ചു. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക്, കൂടുതൽ സ്ഥിരതയാർന്നതും വേഗമേറിയതുമായ   നെറ്റ്‌വർക്ക് അനുഭവം നൽകുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. തൊഴിൽ, വിനോദം, ഓൺലൈൻ കൊളാബറേഷൻ എന്നിവയ്ക്കായി തടസ്സരഹിതമായ കണക്ടിവിറ്റി ലഭ്യമാകും.

ഇന്ത്യയിൽ ഇത്തരമൊരു 5ജി സ്ലൈസിങ് അധിഷ്ഠിത സേവനം ആദ്യമായി അവതരിപ്പിക്കുന്നത് എയർടെലാണ്. നിലവിലെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് സേവനം സ്വമേധയാ ലഭ്യമാകും. ഏറ്റവും പുതിയ സോഫ്റ്റുവെയർ അപ്‌ഗ്രേഡുകളുള്ള ഏതൊരു 5ജി എസ്എ- എനേബിൾഡ് സ്മാർട്ട്‌ഫോണിലും  പ്രയോരിറ്റി സേവനം ആസ്വദിക്കാം. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പ് വഴിയോ സ്റ്റോർ സന്ദർശിച്ചോ പോസ്റ്റ്‌പെയ്ഡിലേക്ക് മാറാം.