സ്വാതന്ത്ര്യദിന വാച്ച്‌ലിസ്റ്റുമായി എയർടെൽ ഐപിടിവി

 

കൊച്ചി:സ്വാതന്ത്ര്യദിനത്തിൽ ധീരരായ സൈനികർക്ക് ദേശവ്യാപകമായി നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി എയർടെൽ ഐപിടിവിയുടെ പ്രത്യേക വാച്ച്‌ലിസ്റ്റ് പുറത്തിറക്കി.

1999-ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ഗോൾഡൻ ആരോസ് സ്‌ക്വാഡ്രൻ നടത്തിയ ധീരമായ പോരാട്ടങ്ങളെ ആസ്പദമാക്കിയുള്ള 'ഓപ്പറേഷൻ സഫേദ് സാഗർ' എന്ന ചിത്രത്തിനാണ് ഈ വാച്ച്‌ലിസ്റ്റിൽ ഒന്നാം സ്ഥാനമുള്ളത്. വെല്ലുവിളി നിറഞ്ഞ സംഘർഷങ്ങൾക്കിടയിലും വ്യോമ പോരാളികൾ കാണിച്ച ധൈര്യവും ത്യാഗവും കൃത്യതയും ഈ സിനിമ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.

ഈ കാമ്പെയ്‌നിലൂടെ എയർടെല്ലും നെറ്റ്ഫ്‌ളിക്‌സും ചേർന്ന് #MillionThankYou എന്ന ഹാഷ്ടാഗിലൂടെ ഇന്ത്യൻ വ്യോമസേനയോടുള്ള കൃതജ്ഞത രേഖപ്പെടുത്താൻ ജനങ്ങളെ ക്ഷണിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലെ 11 നഗരങ്ങളിൽ എയർടെൽ താങ്ക്യൂ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
നേരിട്ടെത്താൻ കഴിയാത്ത ഉപയോക്താക്കൾക്കായി +91 92895 59403 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ച് ദേശവ്യാപകമായ ഈ നന്ദിപ്രകടനത്തിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ആളുകൾ വെറുതെ വീക്ഷിക്കുന്ന ഒരു പരമ്പരയിൽ നിന്നും 'ഓപ്പറേഷൻ സഫേദ് സാഗറിനെ' രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായത്തെ പുനഃപരിശോധിക്കാനും അതിൽ സേവനമനുഷ്ഠിച്ചവരെ തിരിച്ചറിയാനുമുള്ള ഒരു അവസരമാക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്. 

'ഓപ്പറേഷൻ സഫേദ് സാഗറിന്' പുറമെ രാഷ്ട്രത്തെ രൂപപ്പെടുത്തിയ ത്യാഗങ്ങളെയും ചരിത്ര സംഭവങ്ങളെയും പ്രതിഫലിപ്പിക്കുന്ന കൂടുതൽ ഉള്ളടക്കങ്ങളും പ്രേക്ഷകർക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യദിന വാച്ച് ലിസ്റ്റിൽ ചേർക്കാനായി ഏഴ് സിനിമകൾ കൂടി എയർടെൽ ഐപിടിവി അവതരിപ്പിക്കുന്നു.

26/11 മുംബൈ ആക്രമണ പശ്ചാത്തലത്തിൽ പ്രതിസന്ധികൾക്കിടയിലും സേവനം തുടർന്ന കാമ ആശുപത്രി ജീവനക്കാരുടെ ധൈര്യത്തെക്കുറിച്ചുള്ള 'ഭാരത് ഭാഗ്യ വിധാത' (ZEE5), സർവെയ്‌ലൻസ്, രാഷ്ട്രീയ സ്വാധീനം, സ്വകാര്യത എന്നിവയിലൂടെ രാജ്യരക്ഷയുടെ സങ്കീർണ്ണതകൾ ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറായ 'പാട്രിയറ്റ്' (ZEE5), 1947-ലെ വിഭജന പശ്ചാത്തലത്തിൽ പ്രണയവും വേർപിരിയലും മാതൃരാജ്യവുമായുള്ള വൈകാരിക ബന്ധവും പരിശോധിക്കുന്ന 'മെയ്ൻ വാപസ് ആവുങ്ക' (Netflix) എന്നിവ ഈ ലിസ്റ്റിലുണ്ട്. 

കൂടാതെ, ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച സിഖ് പട്ടാളക്കാരന്റെ കഥ പറയുന്ന യുദ്ധ ചിത്രമായ 'സജ്ജൻ സിംഗ് രംഗ്രൂട്ട്' (Chaupal), സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജീവിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന 'രംഗ് ദേ ബസന്തി' (Amazon Prime Video), മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി കശ്മീർ താഴ്വരയിലെ അദ്ദേഹത്തിന്റെ സേവനവും ത്യാഗവും പറയുന്ന 'അമരൻ' (Netflix), ഹൈദരാബാദ് വിമോചന സമരവും ഇന്ത്യയുമായുള്ള ലയനവും ചർച്ച ചെയ്യുന്ന തെലുങ്ക് പീരീഡ് ഡ്രാമയായ 'റസാക്കർ: ദി സൈലന്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദ്' (Aha) തുടങ്ങിയ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. 

ഈ സ്വാതന്ത്ര്യദിനത്തിൽ, എയർടെൽ ഐപിടിവിയിലൂടെ ഇന്ത്യയുടെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും കഥകളെ ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരാനും ഇന്ത്യൻ വ്യോമസേനയ്ക്ക് #MillionThankYou എന്ന് പറയാനും എയർടെല്ലിനും നെറ്റ്ഫ്‌ളിക്‌സിനും ഒപ്പം ചേരാവുന്നതാണ്.
എയർടെൽ ഐപിടിവി പ്ലാനുകൾ 699 രൂപ മുതൽ ആരംഭിക്കുന്നു. ഇതിലൂടെ പ്രേക്ഷകർക്ക് 25-ലധികം സ്ട്രീമിംഗ് ആപ്പുകളും 650-ലധികം ലൈവ് ടെലിവിഷൻ ചാനലുകളും വിപുലമായ ഓൺ-ഡിമാൻഡ് ലൈബ്രറിയും സ്വന്തമാക്കാവുന്നതാണ്.