ഹോം ഇന്റർനെറ്റ് സേവനങ്ങളിൽ എയർടെൽ മികച്ചതെന്ന് ഓപ്പൺസിഗ്നൽ റിപ്പോർട്ട്
കൊച്ചി: രാജ്യത്തെ ഹോം ഇന്റർനെറ്റ് സേവനങ്ങളിൽ എയർടെൽ മികച്ചതെന്ന് ഓപ്പൺ സിഗ്നൽ റിപ്പോർട്ട്. ഉപഭോക്താക്കളുടെ കണക്റ്റിവിറ്റി അനുഭവങ്ങൾ വിശകലനം ചെയ്യുന്നതിനുള്ള സ്വതന്ത്ര ആഗോള നെറ്റ് വർക്ക് സ്ഥാപനമാണ് ഓപ്പൺ സിഗ്നൽ.
2026 ഏപ്രിൽ 1 മുതൽ ജൂൺ 29 വരെയുള്ള കാലയളവിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കണക്ഷൻ വിശ്വാസ്യത, ഡൗൺലോഡ്-അപ്ലോഡ് വേഗത, വീഡിയോ നിലവാരം, സ്ഥിരമായ ഗുണനിലവാരം എന്നീ എല്ലാ വിഭാഗങ്ങളിലും എതിരാളികളെ പിന്തള്ളിയാണ് എയർടെൽ ഒന്നാമതെത്തിയത്.
ഇന്റർനെറ്റ് കണക്ഷന്റെ സുസ്ഥിരത അളക്കുന്ന റിലയബിലിറ്റി സൂചികയിൽ 1000-ൽ 486 പോയിന്റ് നേടിയാണ് എയർടെൽ ഒന്നാമതെത്തിയത്. 423 പോയിന്റോടെ ജിയോ രണ്ടാമതും 419 പോയിന്റോടെ ബി.എസ്.എൻ.എൽ മൂന്നാമതുമാണ്.
വയർലെസ് മാർഗ്ഗത്തിലൂടെ വീടുകളിൽ ഇന്റർനെറ്റ് എത്തിക്കുന്ന 'ഫിക്സഡ് വയർലെസ് ആക്സസ്' മേഖലയിലും 32.4 Mbps വേഗതയോടെ എയർടെൽ എയർഫൈബർ മികച്ച പ്രകടനം കാഴ്ചവെച്ചു.രാജ്യത്ത് ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ എണ്ണം അതിവേഗം വർധിച്ചുവരികയാണെന്നും ട്രായ് കണക്കുകൾ പ്രകാരം ഇന്ത്യയിലെ കേബിൾ-വയർലെസ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം 6.8 കോടി കടന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.