വിപുലവും ശക്തവുമായ എൻബിഎഫ്‌സി പ്ലാറ്റ്‌ഫോം സ്ഥാപിക്കാൻ എയർടെൽ പദ്ധതിയിടുന്നു
കൊച്ചി : ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവനദാതാവായ ഭാരതി എയർടെൽ തങ്ങളുടെ ബാങ്കിങ് ഇതര ഫിനാൻഷ്യൽ കമ്പനിയായ (എൻബിഎഫ്‌സി) എയർടെൽ മണി ലിമിറ്റഡിന്റെ പ്രധാന പദ്ധതികൾ വെളിപ്പെടുത്തി. ഇന്ത്യയിലെ ക്രഡിറ്റ് വിടവ് കുറയ്ക്കാനുള്ള എയർടെൽ മണിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസരിച്ചാണ് പ്രഖ്യാപനം. ഈ എൻബിഎഫ്‌സി സബ്‌സിഡിയറിയിൽ അടുത്ത ഏതാനും വർഷങ്ങൾ കൊണ്ട് 20,000 കോടി രൂപ നിക്ഷേപിച്ച് മൂലധനവൽക്കരണം നടത്തും. എയർടെൽ 70% തുക നിക്ഷേപിക്കുകയും ബാക്കിയുള്ള 30% പ്രൊമോട്ടർ ഗ്രൂപ്പായ ഭാരതി എന്റർപ്രൈസസ് ലിമിറ്റഡ് നൽകുകയും ചെയ്യും.
ശക്തമായ ഡിജിറ്റൽ ആസ്തികളും വൻഡാറ്റാശേഖരവും 500+ ഡാറ്റാ ശാസ്ത്രജ്ഞർ ശക്തിപകരുന്ന അനലിറ്റിക്‌സ് എഞ്ചിനും ഒപ്പം മികച്ച പ്രവർത്തന പരിചയവും ഉള്ള എയർടെൽ ലളിതവും സുരക്ഷിതവും നൂതനവുമായ ഡിജിറ്റൽ ഫിനാൻഷ്യൽ സേവനങ്ങളെ ഇന്ത്യയിലുടനീളം അതിവേഗം വിപുലീകരിക്കാൻ ലക്ഷ്യമിടുന്നു. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് എയർടെൽ അതിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം, മികച്ച രീതിയിൽ സംയോജിപ്പിച്ചിട്ടുള്ള ചാനലുകൾ എന്നിവ ശക്തിപകരുന്ന ഒരു ഹൈ-പെർഫോമൻസ് ക്രെഡിറ്റ് എഞ്ചിനെ നിർമ്മിച്ചു. അതിലൂടെ, ഇന്ത്യയിലെ ശക്തമായ വായ്പാ വിതരണ സേവന ദാതാവിന്റെ (എൽഎസ്പി) മാതൃകകളിൽ ഒന്നാണ് രൂപംകൊണ്ടത്.
വായ്പയെടുക്കുന്ന വ്യക്തിയുടെ മികച്ച തിരിച്ചടവ് ശേഷി, അച്ചടക്കമുള്ള പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ്, തത്സമയ റിസ്‌ക് നിരീക്ഷണം എന്നിവയിലൂടെ ഈ പ്ലാറ്റ്‌ഫോം ഏറ്റവും കുറഞ്ഞ വായ്പാ കുടിശ്ശികയുടെ പിന്തുണയോടെ 9000 കോടി രൂപയിൽ അധികം വിതരണം ചെയ്തിട്ടുണ്ട്.
'ദേശീയ തലത്തിൽ പ്രഭാവം സൃഷ്ടിക്കുന്നതിനുവേണ്ടി സാങ്കേതികവിദ്യ, ഡാറ്റ, ഉപഭോക്തൃവിശ്വാസ്യത എന്നിവയെ സംയോജിപ്പിക്കാനുള്ള ഞങ്ങളുടെ ശേഷിയുടെ തെളിവാണ് കഴിഞ്ഞ രണ്ടുവർഷം കൊണ്ട് ഞങ്ങളുടെ എൽഎസ്പി പ്ലാറ്റ്‌ഫോമിനുണ്ടായ വിജയം. ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യയോഗ്യവും വളരാൻ സാധ്യതയുള്ളതുമായ ഡിജിറ്റിൽ വായ്പാ എഞ്ചിനുകളിൽ ഒന്ന് ഞങ്ങൾ നിർമ്മിച്ചു- അതിലൂടെ ഈ മേഖലയിലെ ഏറ്റവും മികച്ച പ്രകടനത്തിന്റെ പിന്തുണയോടെ ഉയർന്ന-നിലവാരമുള്ള ക്രെഡിറ്റോടെ ലക്ഷക്കണക്കിനുപേരിൽ എത്തുന്നു,' ഭാരതി എയർടെല്ലിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനായ ഗോപാൽ വിത്തൽ പറഞ്ഞു. 'ഞങ്ങളുടെ എൻബിഎഫ്‌സിയുടെ വിപുലീകരണം ഈ അടിത്തറയെ ശക്തിപ്പെടുത്തുകയും വ്യതിരിക്തമായ, ഭാവിക്കുവേണ്ടിയുള്ള ഡിജിറ്റൽ ലെൻഡിങ് ബിസിനസ് വളർത്താനുള്ള ഞങ്ങളുടെ ആഗ്രഹത്തെ അത് പ്രതിഫലിക്കുകയും ചെയ്യുന്നു.
എയർടെൽമണി ഇന്ത്യയുടെ റിസർവ് ബാങ്കിൽ നിന്നും 2026 ഫെബ്രുവരി 13-ന് എൻബിഎഫ്‌സി ലൈസൻസ് നേടിയിരുന്നു. ഇന്ത്യയുടെ അതിവേഗം വളരുന്ന ഫിനാൻഷ്യൽ സേവന മേഖലയിലെ ഈ തന്ത്രപരമായ വിപുലീകരണം ഫിനാൻഷ്യൽ ഉൾക്കൊള്ളലിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനും കുറഞ്ഞസേവനം ലഭിക്കുന്ന ഉപഭോക്താക്കളെ ശാക്തീകരിക്കാനുമുള്ള എയർടെല്ലിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവരയിടുന്നു. കെയർ എഡ്ജ് റേറ്റിങ്ങിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ജിഡിപിയിൽ ഔദ്യോഗിക ക്രെഡിറ്റ് നിരക്ക് 53% ആണ്. അത് രാജ്യത്ത് വായ്പ നൽകുന്നതിന്റെ സാധ്യതയെ ചൂണ്ടിക്കാണിക്കുന്നു. കമ്പനിക്കായി അടുത്ത വളർച്ചാ എഞ്ചിനെ നിർമ്മിക്കാനും അതിന്റെ പോർട്ട്‌ഫോളിയോയെ കൂടുതൽ വൈവിദ്ധ്യവൽക്കരിക്കാനും അടിസ്ഥാനമാകുന്ന വൻതോതിലെ എയർടെൽ ഉപഭോക്താക്കൾ എന്ന അനുകൂല ഘടകം ഈ വിപുലീകരണത്തെ ഒരു സ്വഭാവിക നടപടിയാക്കുന്നു.
എൻബിഎഫ്‌സിയുടെ വായ്പാ വിതരണം എൽഎസ്പി പ്ലാറ്റ്‌ഫോമുമായി പരിമിതകളില്ലാതെ സംയോജിപ്പിച്ചിരിക്കുന്നു, അതേസമയം തന്നെ അവ രണ്ടിന്റേയും പ്രവർത്തനം വ്യക്തമായി വേർതിരിച്ചിട്ടുമുണ്ട്, അത് ഉപഭോക്താവിന് ഏറ്റവും മികച്ച സേവനം നൽകുന്നു. സാങ്കേതികവിദ്യ, ഡാറ്റ, ഉപഭോക്താവിനെ മനസ്സിലാക്കുന്നത് എന്നിവ സംയോജിപ്പിക്കുന്നത് വഴി എയർടെൽ ഇന്ത്യയിലെ ഡിജിറ്റൽ ഫിനാൻഷ്യൽ സേവനങ്ങൾക്കായി പുതിയ ബഞ്ച്മാർക്ക് സൃഷ്ടിക്കുന്നു. സർട്ടിഫിക്കറ്റ് നൽകുമ്പോൾ ആർബിഐ എയർടെൽ മണി ലിമിറ്റഡിനെ ഉപദേശിച്ചത് പ്രകാരം കമ്പനി ഇനി പറയുന്ന ഡിസ്‌ക്ലെയ്മർ/ പ്രസ്താവന സമർപ്പിക്കുന്നു: 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലെ സെക്ഷൻ 45ഐഎ അനുസരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 13/02/2026-ൽ നൽകിയ സാധുതയുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കമ്പനിയുടെ പക്കൽ ഉണ്ട്. എങ്കിലും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള നിലവിലെ അവസ്ഥയെക്കുറിച്ചോ, കമ്പനി നടത്തിയ ഏതെങ്കിലും പ്രസ്താവനകളുടെയോ പ്രതിനിധാനങ്ങളുടെയോ അഭിപ്രായങ്ങളുടെയോ കൃത്യതയെക്കുറിച്ചോ യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കുകയോ ഗ്യാരന്റി നൽകുകയോ ചെയ്യുന്നില്ല; അതുപോലെ കമ്പനിയുടെ നിക്ഷേപങ്ങൾ തിരിച്ചടയ്ക്കുന്നതിനോ ബാധ്യതകൾ നിറവേറ്റുന്നതിനോ ഉള്ള ഉത്തരവാദിത്തവും ആർബിഐ ഏറ്റെടുക്കുന്നില്ല.'