‘പ്രയോറിറ്റി പോസ്റ്റ് പെയ്ഡ്’ സേവനം നെറ്റ് ന്യൂട്രാലിറ്റി ചട്ടലംഘനമല്ലെന്ന് എയർടെൽ
May 26, 2026, 15:56 IST
കൊച്ചി: ഭാരതി എയർടെൽ തങ്ങളുടെ പുതിയ ‘പ്രയോറിറ്റി പോസ്റ്റ് പെയ്ഡ്’ സേവനം നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങൾ ലംഘിക്കുന്നില്ലെന്ന് ടെലികോം വകുപ്പിന്റെ പാനലിനെ അറിയിച്ചു. 5ജി നെറ്റ്‌വർക്ക് സ്ലൈസിംഗ് അടിസ്ഥാനമാക്കിയുള്ള സേവനമാണിതെന്നും പ്രീ പെയ്ഡ് ഉപയോക്താക്കളുടെ സേവന നിലവാരം ഇതിലൂടെ കുറയില്ലെന്നും കമ്പനി വിശദീകരിച്ചു. കമ്മ്യൂണിക്കേഷൻ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടത് പ്രകാരം സമർപ്പിച്ച സബ്മിഷനിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
"കോൺടെന്റ് - ന്യൂട്രൽ രീതിയിൽ ആണ് പ്രയോരിറ്റി പോസ്റ്റ് പെയ്ഡ് നടപ്പിലാക്കിയത്. അത് ട്രായുടെയും ഡിഒ ടിയുടെയും നിലവിലെ ചട്ടക്കൂടിനുള്ളിൽ ഉള്ളത് ആണ്. ബ്ലോക്കിങ്, നിയന്ത്രണം, ഉള്ളടക്ക- അധിഷ്ഠിത മുൻഗണന, സീറോ - റേറ്റിംഗ്, അല്ലെങ്കിൽ എന്തെങ്കിലും ആപ്ലിക്കേഷന് പരിഗണന എന്നിവ നൽകുന്നില്ല, ഏതെങ്കിലും പ്രീ പെയ്ഡ് അല്ലെങ്കിൽ പോസ്റ്റ് പെയ്ഡ് ഉപഭോക്താവിനുള്ള സേവനത്തിന്റെ നിലവാരത്തെ എയർടെൽ പ്രയോരിറ്റി സവിശേഷത കുറയ്ക്കുന്നില്ല," എന്ന് കമ്പനി പറഞ്ഞു.
മെയ് 19-ന് ആരംഭിച്ച ഈ സേവനം തിരക്കേറിയ പ്രദേശങ്ങളിലും വേഗതയേറിയ നെറ്റ്‌വർക്ക് അനുഭവം നൽകുന്നതാണെന്ന് എയർടെൽ വ്യക്തമാക്കി. നിലവിൽ 5ജി ശേഷി ഉപയോഗം 38 ശതമാനമാണെന്നും,പ്രയോറിറ്റി പോസ്റ്റ് പെയ്ഡ് ട്രാഫിക് വർധിച്ചാലും മറ്റ് ഉപയോക്താക്കൾക്ക് നിലവാരക്കുറവ് ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. 5ജിയുടെ പ്രധാന സവിശേഷതകൾ ഉപയോഗിക്കാൻ അനുമതി നിഷേധിക്കുന്നത് രാജ്യത്തിന്റെ 6ജി സാധ്യതകളെ ബാധിക്കുമെന്നും എയർടെൽ സമർപ്പണത്തിൽ ചൂണ്ടിക്കാട്ടി.