എൻഡ് ഓഫ് ഫൈനാൻഷ്യൽ ഇയർ സെയിൽ പ്രഖ്യാപിച്ച് ആമസോൺ

 
 ആമസോൺ ബിസിനസ്സ് ‘എൻഡ് ഓഫ് ഫൈനാൻഷ്യൽ ഇയർ സെയിൽ’ ആരംഭിച്ചു. മാർച്ച് 21 വരെയാണ് ഓഫറുകൾ. ഇതിലൂടെ ബിസിനസ്സ് കസ്റ്റമേർസിനെ ആവശ്യമായ സെലക്ഷൻ കണ്ടെത്താനും, ചെലവ് കുറച്ച് പർച്ചേസുകളിൽ വർദ്ധിച്ച ക്യാഷ്ബാക്കും ഓഫറുകളും നേടാനും സഹായിക്കും. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് മികച്ച ഡീലുകളോടെ പെൻഡിംഗ് പർച്ചേസുകൾ മുഴുവനും പൂർത്തിയാക്കാൻ ബിസിനസ്സ് കസ്റ്റമേർസിനെ സഹായിക്കുന്നതിനാണ് ഇത്.

കമ്പ്യൂട്ടർ ആക്സസറികൾ, ഇലക്ട്രോണിക് അപ്ലയൻസസ്, ഓഫീസ് പ്രോഡക്‌ടുകൾ, പാൻട്രി സപ്ലൈസ്, ജാനിറ്റോറിയൽ സപ്ലൈസ്, ഓഫീസ് ഫർണിച്ചർ, ഡെക്കർ, ടൂൾസ്, പാക്കേജിംഗ് സപ്ലൈസ് എന്നിങ്ങനെ ബിസിനസ് പ്രസക്തമായ എല്ലാ കാറ്റഗറികളിലും 10,000 രൂപ വരെയുള്ള 10% വരെ ക്യാഷ്ബാക്ക് ബിസിനസ് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ബിസിനസ് കസ്റ്റമേർസിന്  ലാപ്‌ടോപ്പുകൾ, മോണിറ്ററുകൾ, വ്യാവസായിക സപ്ലൈകൾ എന്നിവയിലും മറ്റും 40% വരെ ഇളവോടെ ലാപ്‌ടോപ്പുകളുടെ എക്‌സ്‌ക്ലൂസീവ് വിലകളും ഓഫറുകളും ലഭിക്കും.

ബിസിനസ്സ് അക്കൗണ്ടുകൾ സന്ദർശിച്ച് സെയിൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്. പുതിയ  ഉപഭോക്താക്കൾക്ക് അഡീഷണൽ ചാർജ്ജൊന്നും നൽകാതെ ആമസോൺ ബിസിനസ്സ് അക്കൗണ്ട് എടുത്ത് എൻഡ് ഓഫ്  ഫൈനാൻഷ്യൽ ഇയർ സെയിൽ ആനുകൂല്യങ്ങൾ  പ്രയോജനപ്പെടുത്താം.