പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ
കൊച്ചി: ഇന്ത്യയിലെ വിപണി സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ. ബിസിനസ് വളർച്ച ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുരുഗ്രാമിൽ കമ്പനിയുടെ പുതിയ എക്സ്പീരിയൻസ് സെന്റർ ഉദ്ഘാടനം ചെയ്തു. നഗര സന്ദർശനവേളയിൽ ആംവേ ഗ്ലോബൽ പ്രസിഡന്റും സിഇഒയുമായ മൈക്കൽ നെൽസൺ ആണ് സ്റ്റോർ നാടിന് സമർപ്പിച്ചത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 100 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഈ വിപുലീകരണം. അടുത്ത ഘട്ടമായി പൂനെയിലും പുതിയ സ്റ്റോർ ആരംഭിക്കും.
വിതരണക്കാർക്ക് ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടാനും പ്രാദേശിക സമൂഹം കെട്ടിപ്പടുക്കാനുമായി പ്രേത്യേക പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനൊപ്പം ആംവെയുടെ പോർട്ട്ഫോളിയോയും ബ്രാൻഡ് അനുഭവവും ഉപഭോക്താക്കളിലേക് എത്തിക്കുകയാണ് പുതിയ സ്റ്റോറുകൾ തുടങ്ങുന്നതിലൂടെ ലക്ഷ്യമിടുന്നത്.നിലവിലുള്ള 85-ലധികം സ്റ്റോറുകൾക്ക് പുറമേയാണിത്. സമീപ മാസങ്ങളിൽ പൂനെ, കൊൽക്കത്ത, സിലിഗുരി, ഇംഫാൽ, അഹമ്മദാബാദ് അടക്കം 14-ഓളം പ്രമുഖ നഗരങ്ങളിൽ കമ്പനി പുതിയ സ്റ്റോറുകൾ തുറക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. മെട്രോകൾക്കൊപ്പം ടയർ-2, ടയർ-3 വിപണികളിലും സന്തുലിതമായ വളർച്ച ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിൽ ഏകദേശം 30 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ആംവേ, ഉപഭോക്താക്കളുടെ വർധിച്ച വിശ്വാസം, ഉത്തരവാദിത്തപരമായ സംരംഭകത്വം, നൂതനാശയങ്ങൾ, ദീർഘകാല മൂല്യസൃഷ്ടി എന്നിവയിലൂടെ വരും 30 വർഷത്തേക്കും അതിനു ശേഷമുള്ള കാലത്തേക്കും അടിത്തറയൊരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആംവേയുടെ ആഗോള വളർച്ചാ യാത്രയിൽ ഇന്ത്യയ്ക്ക് പ്രധാന സ്ഥാനമുണ്ടെന്നും ശാസ്ത്രീയ പിന്തുണയുള്ള ആരോഗ്യ-ക്ഷേമ ഉൽപ്പന്നങ്ങൾക്കാണ് ഇന്ന് ഉപഭോക്താക്കൾ മുൻഗണന നൽകുന്നതെന്നും ആംവേയുടെ പ്രസിഡന്റും സി ഇ ഒ യുമായ മൈക്കൽ നെൽസൺ പറഞ്ഞു.