എൻ എഫ് എസ് യു വിശ്വാസമുദ്ര നേടി ആംവേ ന്യൂട്രിലൈറ്റ്

 
കൊച്ചി: എൻ എഫ് എസ് യു - എൻ എസ് ടി എസ് എന്നിവയുടെ ട്രസ്റ്റഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ വിശ്വസനീയമായ ഉല്പന്നമെന്ന അംഗീകാരം നേടി ആംവേ ന്യൂട്രിലൈറ്റിന്റെ പ്രധാന സപ്ലിമെന്റുകൾ. വേൾഡ് ആന്റി-ഡോപ്പിംഗ് ഏജൻസി (വാഡ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് പരീക്ഷണത്തിൽ തെളിഞ്ഞ ഈ ഉൽപ്പന്നങ്ങളിൽ സുരക്ഷിതമല്ലാത്ത വസ്തുക്കൾ ഒന്നുംതന്നെയില്ലെന്ന് സ്വതന്ത്രമായി പരിശോധിച്ചുറപ്പിക്കുകയാണ് ഇതുവഴി. ന്യൂട്രിലൈറ്റ് ഓൾ പ്ലാന്റ് പ്രോട്ടീൻ, ന്യൂട്രിലൈറ്റ് ഡെയ്‌ലി പ്ലസ്, ന്യൂട്രിലൈറ്റ് സാൽമൺ ഒമേഗ-3 സോഫ്റ്റ്‌ജെൽസ് എന്നിവയുൾപ്പെടെ അഞ്ച് മുൻനിര ന്യൂട്രിലൈറ്റ് സപ്ലിമെന്റുകളിൽ സ്പോർട്‌സിലെ നിരോധിത വസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് സ്‌ക്രീനിംഗിൽ അംഗീകരിക്കപ്പെട്ടു.

സ്പോർട്സ് പോഷകാഹാര സപ്ലിമെന്റുകൾ പരീക്ഷിക്കുന്നതിനുള്ള സർക്കാർ അംഗീകൃത സ്ഥാപനമാണ് ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റി (എൻ എഫ് എസ് യു)വിലെ സെന്റർ ഓഫ് എക്സലൻസ് - ന്യൂട്രിഷണൽ സപ്ലിമെന്റ് ടെസ്റ്റിംഗ് ഫോർ സ്പോർട്സ്പേഴ്‌സൺസ്. ആഭ്യന്തര മന്ത്രാലയം, എഫ്എസ്എസ്എഐ , യുവജനകാര്യ കായിക മന്ത്രാലയം എന്നിവ തമ്മിലുള്ള ഒരു ത്രികക്ഷി ധാരണാപത്രത്തിന് കീഴിൽ, വാഡ- നിരോധിത വസ്തുക്കൾക്കെതിരെ അനലിറ്റിക്കൽ പരിശോധനയും, ബാച്ച് തിരിച്ചുള്ള പരിശോധനകളും ഇവിടെ നടത്തുന്നു.