ഷാരൂഖ് ഖാനുമായി ചേർന്ന് പുതിയ എഡ്ജ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി കാസ്‌ട്രോള്‍

 
കാസ്‌ട്രോള്‍ എഡ്ജ് ലൈന്‍ എന്ന പുതിയ നിര ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി കാസ്‌ട്രോള്‍ ഇന്ത്യാ ലിമിറ്റഡ്. യാത്രാ കാര്‍ സെഗ്മെന്റിനു മാത്രമായുള്ള 3 പുതിയ വേരിയന്റുകള്‍ കൂടി ഉള്‍പ്പെടുന്ന അത്യാധുനിക എഞ്ചിന്‍ ഓയില്‍  മികച്ച പ്രകടനത്തിനു വേണ്ടി പ്രത്യേകം രൂപം നല്‍കിയിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി 'സ്‌റ്റേ എഹഡ്' എന്ന പേരില്‍ ബ്രാന്‍ഡ് അംബാസഡറായ ഷാരൂഖ് ഖാനെ അവതരിപ്പിച്ചു കൊണ്ട് പ്രചാരണ പരിപാടി പുറത്തിറക്കി. ഹൈബ്രിഡ് മുതല്‍ യൂറോപ്യന്‍ കാറുകളും എസ് യു വികളും അടക്കമുള്ള വാഹന നിരകള്‍ക്ക് വേണ്ടി പ്രത്യേകമായി രൂപം നല്‍കിയിട്ടുള്ളതാണ് പുതിയ കാസ്‌ട്രോള്‍ എഡ്ജ് നിര ഉല്‍പ്പന്നങ്ങള്‍ എന്ന് കാസ്‌ട്രോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റും മാര്‍ക്കറ്റിങ്ങ് ഹെഡ്ഡുമായ രോഹിത് തല്‍വാര്‍ പറഞ്ഞു.

കാസ്‌ട്രോള്‍ എഡ്ജ് ലൂബ്രിക്കന്റ് കടുത്ത സാഹചര്യങ്ങളിൽപോലും ചുരുങ്ങിയത് 30% മെച്ചപ്പെട്ട പ്രകടനമെങ്കിലും നല്‍കുവാന്‍ രൂപപ്പെടുത്തിയതാണ്. ഏറ്റവും പുതിയ ഒ ഇ എം സ്‌പെസിഫിക്കേഷനുകള്‍ക്ക് അനുസരിച്ച് രൂപകല്‍പ്പന നല്‍കി പരീക്ഷിക്കപ്പെട്ട പവര്‍ ബൂസ്റ്റ് ടെക്‌നോളജിയോടു കൂടിയുള്ള മൊത്തം ഉല്‍പ്പന്ന നിരയും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ കരുത്തും വേഗതയും നല്‍കുന്നു. ഹൈബ്രിഡ് എഞ്ചിനുകള്‍ക്ക് വേണ്ടിയുള്ള എഡ്ജ് ഹൈബ്രിഡ് എന്ന പ്രത്യേക ലൂബ്രിക്കന്റും പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുന്നു.