ആരോഗ്യകരമായ പാചകത്തിനായി 'അമിയോ എഡ്ജ് 5 ലിറ്റർ എയർ ഫ്രയർ' അവതരിപ്പിച്ച്  ക്രോംപ്റ്റൺ
 

 

കൊച്ചി: ആരോഗ്യകരമായ പാചകരീതികളിലേക്കുള്ള ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന താൽപര്യം മുൻനിർത്തി ക്രോംപ്റ്റൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് പുതിയ അമിയോ എഡ്ജ് 5 ലിറ്റർ എയർ ഫ്രയർ  അവതരിപ്പിച്ചു. ന്യൂട്രിഗാർഡ് ടെക്‌നോളജി ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ എയർ ഫ്രയർ ആരോഗ്യകരമായ പാചകം, മികച്ച പ്രകടനം, ദൈനംദിന ഉപയോഗസൗകര്യം എന്നിവ ഒരുമിച്ച് നൽകുന്നതാണ്.

പുതിയ എയർ ഫ്രയറിൽ ന്യൂട്രിഗാർഡ് ടെക്‌നോളജി, എഡ്ജ്-ടു-എഡ്ജ് ഡിസൈൻ , മെറ്റൽ ഇന്റീരിയർ, ഓയിൽ-ഫ്രീ കുക്കിംഗ്, 10 പ്രീസെറ്റ് മെനുകളുള്ള ഡിജിറ്റൽ ഡിസ്പ്ലേ, സൈലന്റ്പ്രോ ടെക്‌നോളജി, സീ-ത്രൂ വിൻഡോ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 52 ഡെസിബലിൽ താഴെ ശബ്ദത്തിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം കുറഞ്ഞ എണ്ണയിൽ ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം പോഷകാംശം നിലനിർത്താനും സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

 “കുറഞ്ഞ എണ്ണയിൽ പാചകം ചെയ്യുന്നതിലുപരി മികച്ച പ്രകടനവും ദൈനംദിന ഉപയോഗസൗകര്യവും ഉപഭോക്താക്കൾ ഇന്ന് പ്രതീക്ഷിക്കുന്നു. ന്യൂട്രിഗാർഡ് ടെക്‌നോളജി  ഉപയോഗിച്ച് ആരോഗ്യകരമായ പാചകം കൂടുതൽ എളുപ്പമാക്കുകയാണ് അമിയോ എഡ്ജ് വഴി ഞങ്ങൾ ലക്ഷ്യമിടുന്നത്.” എന്ന്  ക്രോംപ്റ്റൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്.-ന്റെ കിച്ചൻ അപ്ലയൻസസ് ബിസിനസ് യൂണിറ്റ് ഹെഡ് ആനന്ദ് കുമാർ എൻ പറഞ്ഞു

ആരോഗ്യബോധമുള്ള കുടുംബങ്ങളെയും ജോലി ചെയ്യുന്ന പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് പുറത്തിറക്കിയ അമിയോ എഡ്ജ് 5 ലിറ്റർ എയർ ഫ്രയർ രാജ്യത്തെ പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ 10,999 രൂപക്ക് ലഭ്യമാകും.