പുതിയ പാക്കേജിംഗുമായി ഹിമാലയ ബേബികെയര്‍പുതിയ പാക്കേജിംഗുമായി ഹിമാലയ ബേബികെയര്‍
Mar 5, 2026, 10:52 IST
കൊച്ചി : ബേബി കെയര്‍ ബ്രാന്‍ഡായ ഹിമാലയ ബേബികെയര്‍ പാക്കേജിംഗ് ഡിസൈന്‍ പുതുക്കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 ടണ്‍ പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കി പ്രതിവര്‍ഷം ഏകദേശം 100 ടണ്‍ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ബേബികെയര്‍ ഉത്പന്നങ്ങള്‍ പുതിയ പാക്കേജിംഗ് ഡിസൈനില്‍ പുറത്തിറക്കിയത്. ഇതിന്റെ ഭാഗമായി ഹിമാലയ ബേബികെയര്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാമ്പെയിനും പുറത്തിറക്കി.
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും, കുഞ്ഞുങ്ങള്‍ക്കും ഭൂമിക്കും ഒരുപോലെ ഗുണകരമായ പരിചരണത്തിന്റെ വാഗ്ദാനത്തില്‍ ഉറച്ചു നില്‍ക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ബേബികെയറിന്റെ പുതിയ പാക്കേജിംഗ് മാറ്റമെന്ന് ഹിമാലയ വെല്‍നസ് കമ്പനിയുടെ ബേബികെയര്‍ ഡയറക്ടര്‍ എന്‍. വി. ചക്രവര്‍ത്തി പറഞ്ഞു