എച്ച്പി ഓംനിപാഡ് 12 വിപണിയിലെത്തി

 

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഓംനിപാഡ് 12 എച്ച്പി ഇന്ത്യ  വിപണിയിൽ ‍ അവതരിപ്പിച്ചു.ലാപ്ടോപ്പിന്റെ ഉല്‍പാദനക്ഷമതയും ടാബ്ലെറ്റിന്റെ പോർട്ടബിലിറ്റിയും ഒരുപോലെ ഒത്തുചേരുന്ന ഈ ഉപകരണം,വിദ്യാര്‍ത്ഥികൾ, എംഎസ്എംഇകള്‍, യുവ പ്രൊഫഷണലുകള്‍ എന്നിവര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

വേര്‍പെടുത്താവുന്ന കീബോര്‍ഡുള്ള ഇതില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. 400 നിറ്റ്സ് തെളിച്ചവും 90 ഹെര്‍ട്ട്‌സ് റീഫ്രെഷ് റേറ്റുമുള്ള 12 ഇഞ്ച് 2കെ മള്‍ട്ടി-ടച്ച് ഡിസ്പ്ലേ, 18 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്, 600 ഗ്രാം ഭാരം എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. കൂടാതെ മികച്ച വീഡിയോ കോളുകള്‍ക്കായി ക്വാഡ് സ്പീക്കറുകള്‍, ഡ്യുവല്‍ മൈക്രോഫോണുകള്‍, 8 എംപി ഫ്രണ്ട്, 13 എംപി പിന്‍ ക്യാമറകളും ഇതിലുണ്ട്.

8 ജിബി എല്‍പിഡിഡിആര്‍ 5 റാമും മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും ഇതില്‍ ലഭ്യമാണ്.
ഡെനിം ബ്ലൂ, മെറ്റിയര്‍ സില്‍വര്‍ നിറങ്ങളില്‍ ലഭ്യമായ എച്ച്പി ഓംനിപാഡ് 12ന്റെ പ്രാരംഭ വില 48,999 രൂപയാണ്. എച്ച്പി ഓണ്‍ലൈന്‍ സ്റ്റോര്‍, ആമസോണ്‍,ഫ്ലിപ്കാർട്ട്, ക്രോമ, വിജയ് സെയില്‍സ് തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകളിലൂടെ ഇത് വാങ്ങാം. തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ക്ക് 5,000 രൂപ ക്യാഷ്ബാക്കും പ്രമുഖ എഐ ടൂളുകളുടെ 1 വർഷത്തെ സൗജന്യ സബ്സ്‌ക്രിപ്ഷനും ലോഞ്ച് ഓഫറായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

''എച്ച്  പിയില്‍, സാങ്കേതികവിദ്യ ആളുകള്‍ അത് ഉപയോഗിക്കു രീതിയെ പ്രതിഫലിപ്പിക്കണമെന്ന്  ഞങ്ങള്‍ വിശ്വസിക്കുന്നു . പുതിയ കഴിവുകള്‍ വികസിപ്പിക്കുന്നതിനും  വിദ്യാര്‍ത്ഥികള്‍ മുതല്‍ സ്വന്തം ബിസിനസുകള്‍ നടത്തുന്ന എംഎസ്എംഇകളും ഡിജിറ്റല്‍ അവസരങ്ങള്‍ ഉപയോഗിക്കുന്ന  ആദ്യ ഉപഭോക്താക്കൾ  - ഇന്ത്യയിലെ വൈവിധ്യമാര്‍ന്നതും വളരുന്നതുമായ ഉപഭോക്ത  അടിത്തറയ്ക്കായി എച്ച്പി ഓംനിപാഡ് 12, പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു . ഒരു ലാപ്ടോപ്പിന്റെ ഉല്‍പാദനക്ഷമതയും ഒരു ടാബ്ലെറ്റിന്റെ വഴക്കവും സംയോജിപ്പിച്ചുകൊണ്ട്, ഇന്ത്യ പഠിക്കു, പ്രവര്‍ത്തിക്കു, സൃഷ്ടിക്കു രീതിക്ക് ലളിതവും അവബോധജന്യവും വൈവിധ്യപൂര്‍ണ്ണവുമായ അനുഭവം നല്‍കുന്ന ഒരു ഉപകരണം ഞങ്ങള്‍ സൃഷ്ടിച്ചുവെന്ന് , എച്ച്പി  ഇന്ത്യ പേഴ്സണല്‍ സിസ്റ്റംസ് സീനിയര്‍ ഡയറക്ടര്‍ വിനീത് ഗെഹാനി പറഞ്ഞു.