മോട്ടറോള മോട്ടോ ജി86 പവർ പുറത്തിറക്കി:  വെറും ₹16,999 

 
  •  20,000 രൂപയിൽ താഴെയുള്ള മികച്ച ഓൾ റൗണ്ട് പ്രകടനത്തിന്റെ കാര്യത്തിൽ മോട്ടോ ജി86 പവർ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നു. ഈ  വ്യവസായത്തിലെ മുൻനിര ഡിസ്പ്ലേ, ക്യാമറ, ഈട്, വമ്പൻ ബാറ്ററി എന്നിവയാൽ സമ്പന്നമാണ് ഇത്.
  • മോട്ടോ ജി86 പവറിൽ സെഗ്‌മെന്റിലെ ഏറ്റവും തിളക്കമുള്ള 6.67” 1.5കെ പിഒഎൽഇഡി സൂപ്പർ എച്ച്ഡി ഡിസ്‌പ്ലേ, 4500നിറ്റ്സ്  പീക്ക് ബ്രൈറ്റ്‌നസ്, 120എച്ച്സെഡ്, 10-ബിറ്റ് കളർ, ഗൊറില്ല ഗ്ലാസ് 7 പ്രൊട്ടക്ഷൻ എന്നിവയോടുകൂടിയ 100% ഡീസിഐI-പി3 എന്നിവ ഉൾപ്പെടുന്നു.

ജി-സീരീസ് നിരയിലെ മികച്ച ഓൾറൗണ്ടർ ഫോണായ മോട്ടോ ജി86 പവർ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു മൊബൈൽ സാങ്കേതികവിദ്യയിൽ ആഗോളതലത്തിൽ മുൻപന്തിയിലുള്ളതും ഇന്ത്യയിലെ മുൻനിര എഐ സ്മാർട്ട്‌ഫോൺ ബ്രാൻഡുമായ മോട്ടറോള. 20,000 രൂപയിൽ താഴെ വിലയുള്ള സെഗ്‌മെന്റിനെ പുനർനിർവചിക്കുന്നു ഇത്. മോട്ടോ ജി86 പവർ, സെഗ്‌മെന്റിലെ ഏറ്റവും തിളക്കമുള്ള 6.67” 1.5കെ പിഒഎൽഇഡി സൂപ്പർ എച്ച്ഡി ഫ്ലാറ്റ് ഡിസ്‌പ്ലേ, 4500നിറ്റ്സ്  പീക്ക് ബ്രൈറ്റ്‌നസ്, 120എച്ച്സെഡ് റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് 7 പ്രൊട്ടക്ഷൻ എന്നിവയുൾപ്പെടെ ഫ്ലാഗ്ഷിപ്പ് ലെവൽ സവിശേഷതകൾ നൽകുന്നു. സെഗ്‌മെന്റിലെ ഏറ്റവും മികച്ച 50എംപി ഒഐഎസ് സോണി എൽവൈടി ഐഎ600 ക്യാമറയും മോട്ടോ എഐ, എല്ലാ ലെൻസുകളിൽ നിന്നുമുള്ള 4കെ വീഡിയോ റെക്കോർഡിംഗും, 8എംപി അൾട്രാവൈഡ് + മാക്രോ വിഷൻ ലെൻസും 32എംപി സെൽഫി ക്യാമറയും ഫോണിൽ ഉൾപ്പെടുന്നു. 6720എംഎഎച്ച്  ബാറ്ററിയുള്ള ഇത് രണ്ട് ദിവസത്തിലധികം റൺടൈം വാഗ്ദാനം ചെയ്യുന്നു. കരുത്തുറ്റ നിർമ്മാണം, മോട്ടോ ജി86 പവർ ഐപി68 + ഐപി69 അണ്ടർവാട്ടർ പ്രൊട്ടക്ഷനും എംഐഎൽ-എസ് ടിഡി-810എച്ച് മിലിട്ടറി-ഗ്രേഡ് ഈട്നിൽപ്പും നൽകുന്നു. അതിലൂടെ ഇത് അതിന്റെ ക്ലാസിലെ ഏറ്റവും ഈടുനിൽക്കുന്ന ഫോണായി മാറ്റുന്നു. സുഗമമായ മൾട്ടിടാസ്കിംഗിനും ഗെയിമിംഗ് പ്രകടനത്തിനുമായി സെഗ്‌മെന്റിലെ മുൻനിരയിലുള്ള മീഡിയടെക് ഡൈമെൻസിറ്റി 7400-ഉം ഇതിന് കരുത്ത് പകരുന്നു. 8ജിബി  റാം + 128ജിബി സ്റ്റോറേജ് വേരിയന്റുമായി വരുന്ന ഈ ഫോണിന്റെ അവിശ്വസനീയമായ പുറത്തിറക്കൽ വില 16,999*രൂപ  മാത്രം.

മോട്ടോ ജി86 പവർ ഏറ്റവും തിളക്കമുള്ള 1.5കെ പിഒഎൽഇഡി സൂപ്പർ എച്ച്ഡി ഫ്ലാറ്റ് ഡിസ്‌പ്ലേ ഉപയോഗിച്ച് അതിന്റെ സെഗ്‌മെന്റിൽ നിലവാരം ഉയർത്തുന്നു. ആഴത്തിലുള്ളതും ഉജ്ജ്വലവുമായ കാഴ്ചാനുഭവം നൽകുന്നു ഇത്. 4500നിറ്റ്സ്  എന്ന വ്യവസായത്തിലെ മുൻനിര പീക്ക് ബ്രൈറ്റ്‌നസോടെ കഠിനമായ ലൈറ്റിംഗ് സാഹചര്യങ്ങളിൽ പോലും സ്‌ക്രീൻ മികച്ച രീതിയിൽ ദൃശ്യമാകുന്നു. 6.67" പിഒഎൽഇഡി ഡിസ്‌പ്ലേയിൽ തിളങ്ങുന്ന, യഥാർത്ഥ ജീവിതത്തിലെ പോലുള്ള നിറങ്ങൾക്കായി ഡിസ്‌പ്ലേ കളർ ബൂസ്റ്റ് സാങ്കേതികവിദ്യയുണ്ട്. 10-ബിറ്റ് കളർ ഡെപ്‌ത്തും യഥാർത്ഥ സിനിമാറ്റിക് വിഷ്വലുകൾക്ക് 100% ഡീസിഐ-പി3 കളർ ഗാമട്ടും പിന്തുണയ്ക്കുന്നു. അവിശ്വസനീയമാംവിധം ഫ്ലൂയിഡ് 120എച്ച്സെഡ് റിഫ്രഷ് റേറ്റ് അൾട്രാ-സ്മൂത്ത് സ്‌ക്രോളിംഗ്, തടസ്സമില്ലാത്ത ആപ്പ് സ്വിച്ചിംഗ്, റെസ്‌പോൺസീവ് ഗെയിമിംഗ് എന്നിവ ഉറപ്പാക്കുന്നു. സ്മാർട്ട് വാട്ടർ ടച്ച് 2.0 ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഡിസ്‌പ്ലേ, നനഞ്ഞ കൈകളോ സ്പ്ലാഷുകളോ ഉപയോഗിച്ച് പോലും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നു. ദീർഘനേരം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ എസ്ജിഎസ് ഐ പ്രൊട്ടക്ഷൻ സാങ്കേതികവിദ്യ സഹായിക്കുന്നു. സ്‌ക്രീൻ ഗൊറില്ല® ഗ്ലാസ് 7ഐ ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതിനാൽ ഇത് പോറലുകളെയും ആഘാതങ്ങളെയും പ്രതിരോധിക്കുന്നു.

ആഴത്തിലുള്ള ഓഡിയോ അനുഭവത്തിന് വേണ്ടി സമ്പന്നവും വ്യക്തവും ബഹുമുഖവുമായ ശബ്‌ദം നൽകുന്നതിനായി ഡോൾബി അറ്റ്‌മോസ്®, ഹൈ-റെസ് ഓഡിയോ, മോട്ടോ സ്പേഷ്യൽ സൗണ്ട് എന്നിവ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഫോണിൽ ഉണ്ട്.

മോട്ടോ ജി86 പവർ അതിന്റെ ശക്തമായ 50എംപി ഒഐഎസ് സോണി എൽവൈടി ഐഎ 600 ക്യാമറ ഉപയോഗിച്ച് മൊബൈൽ ഫോട്ടോഗ്രാഫിയെ മാറ്റിമറിക്കുന്നു. അതിനാൽ എല്ലാ സാഹചര്യങ്ങളിലും വേഗതയേറിയതും ഷാർപ്പും സ്ഥിരതയുള്ളതുമായ ഫലങ്ങൾ നൽകുന്നു. എല്ലാ ലെൻസുകളിൽ നിന്നും 4കെ വീഡിയോ റെക്കോർഡിംഗ് പ്രാപ്തിയുള്ള അതിന്റെ സെഗ്‌മെന്റിലെ ഒരേയൊരു ഫോണാണ് മോട്ടോ ജി86 പവർ. അതേസമയം ഒഐഎസ് സവിശേഷത സ്ഥിരതയുള്ളതും കുലുക്കമില്ലാത്തതുമായ വീഡിയോകൾ ഉറപ്പ് നൽകുന്നു. മോട്ടോ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറ സിസ്റ്റം ക്രിയേറ്റീവ് ഫോട്ടോഗ്രാഫിക്കായി എഐ ഫോട്ടോ എൻഹാൻസ്‌മെന്റ്, എഐ സൂപ്പർ സൂം, എഐ ഓട്ടോ സ്‌മൈൽ ക്യാപ്‌ചർ, ടിൽറ്റ് ഷിഫ്റ്റ് മോഡ് തുടങ്ങിയ സ്മാർട്ട് സവിശേഷതകൾ അവതരിപ്പിക്കുന്നു. ഇതിന്റെ വൈവിധ്യമാർന്ന ക്യാമറ സജ്ജീകരണത്തിൽ 8എംപി അൾട്രാവൈഡ് + മാക്രോ വിഷൻ ലെൻസ് ഉൾപ്പെടുന്നു - 118º അൾട്രാ-വൈഡ് ആംഗിൾ ഉൾപ്പെടുന്നു എന്നതിനാൽ ഇത് ദൃശ്യത്തിന്റെ നാലിരട്ടി കൂടുതൽ പകർത്തുന്നു. കൂടാതെ എടുക്കുന്ന സബ്ജക്ടുമായി നാലിരട്ടി അടുപ്പിക്കുന്ന ഒരു സംയോജിത മാക്രോ മോഡും ഉൾക്കൊള്ളുന്നു. അതുല്യമായ 3-ഇൻ-1 ആംബിയന്റ് സെൻസർ സ്വാഭാവികവും സന്തുലിതവുമായ ഷോട്ടുകൾക്കായി തത്സമയം നിറം, വ്യക്തത, ലൈറ്റിംഗ് എന്നിവ ബുദ്ധിപരമായി മെച്ചപ്പെടുത്തുന്നു.

മുൻവശത്തുൽൽ ക്വാഡ് പിക്സൽ സാങ്കേതികവിദ്യയും ഫോട്ടോ ബൂത്ത് മോഡും ഉള്ള സെഗ്‌മെന്റിലെ ഏറ്റവും മികച്ച 32എംപി സെൽഫി ക്യാമറ തിളക്കമുള്ളതും വിശദവുമായ സെൽഫികൾ പകർത്തുകയും 4കെ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഗൂഗിൾ ഫോട്ടോസുമായുള്ള തടസ്സമില്ലാത്ത സംയോജനം മൂലം ശ്രദ്ധ വ്യതിചലിപ്പിക്കൽ നീക്കംചെയ്യുന്നതിന് മാജിക് ഇറേസർ, ചിത്രങ്ങൾ മൂർച്ച കൂട്ടുന്നതിനുള്ള ഫോട്ടോ അൺബ്ലർ, ജനറേറ്റീവ് എഐ ഉപയോഗിച്ച് എളുപ്പത്തിൽ ഫോട്ടോ പുനർനിർമ്മാണത്തിനായി മാജിക് എഡിറ്റർ തുടങ്ങിയ ശക്തമായ എഐ ഉപകരണങ്ങൾ നൽകുന്നു.

 

മോട്ടോ ജി സീരീസിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററിയാണ് മോട്ടോ ജി86 പവറിൽ സജ്ജീകരിച്ചിരിക്കുന്നത് - 6720എംഎഎച്ച്  ബാറ്ററി 2 ദിവസത്തിൽ കൂടുതൽ പവർ നൽകുന്നു.  ഒറ്റ ചാർജിൽ 53 മണിക്കൂർ വരെ റൺടൈം നൽകുന്നു. 33ഡബ്ല്യു ടർബോപവർ™ ഫാസ്റ്റ് ചാർജറുമായി വന്നെത്തുന്ന ഇത് വെറും 30 മിനിറ്റിനുള്ളിൽ ഒരു ദിവസം മുഴുവൻ പവർ നൽകാൻ പ്രാപ്തമാണ്.

16 എംഐഎൽ-എസ് ടിഡി-810എച്ച് മിലിട്ടറി-ഗ്രേഡ് ടെസ്റ്റുകൾ വിജയിച്ച മോട്ടോ ജി86 പവർ ഈ വിഭാഗത്തിലെ ഏറ്റവും ഈടുനിൽക്കുന്ന സ്മാർട്ട്‌ഫോണാണ്. ഇതിൽ ഐപി68 + ഐപി69 അണ്ടർവാട്ടർ, പൊടി സംരക്ഷണം എന്നിവ ഉൾപ്പെടുന്നു. 1.5 മീറ്റർ ശുദ്ധജലത്തിൽ 30 മിനിറ്റ് നേരത്തേക്ക് മുങ്ങുന്നത് ചെറുക്കാൻ ഇതിന് കഴിയും. ആകസ്മികമായ തുള്ളികൾ, -30°C മുതൽ 60°C വരെയുള്ള തീവ്രമായ താപനില, 95% വരെ ഉയർന്ന ഈർപ്പം, അതുപോലെ ഷോക്കുകൾ, വൈബ്രേഷനുകൾ, മണൽ, പൊടി എന്നിവയെ അതിജീവിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന മോട്ടോ ജി86 പവർ കരുത്തുറ്റ വിശ്വസനീയത ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

മോട്ടോ ജി86 പവറിന് കരുത്ത് പകരുന്നത് സെഗ്‌മെന്റിലെ ശക്തമായ മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറാണ്. ഇത് 725കെ വരെ മികച്ച എഎൻടിയുടിയു സ്‌കോർ നേടുന്ന ഒരു കട്ടിംഗ്-എഡ്ജ് 4എൻഎം ചിപ്‌സെറ്റിൽ നിർമ്മിച്ചതാണ്. അസാധാരണമായ ബാറ്ററി കാര്യക്ഷമത നിലനിർത്തിക്കൊണ്ട്, അഡ്വാൻസ്ഡ് ഫോട്ടോഗ്രാഫിക്കും തീവ്രമായ ഗെയിമിംഗിനും വേണ്ടി സുഗമമായ പ്രകടനം നൽകുന്നു ഈ പവർഹൗസ്. 8ജിബി റാമും 128ജിബി സ്റ്റോറേജും ലഭ്യമാണ് ഇതിൽ. റാം  ബൂസ്റ്റ് 3.0 കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇത് 24ജിബി വരെ മെമ്മറി ഡൈനാമിക് ആയി വികസിപ്പിക്കുന്നു. വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ കണക്റ്റിവിറ്റിക്കായി, മോട്ടോ ജി86 പവർ 11 5ജി ബാൻഡുകൾ, വിഒഎൻആർ, 4-കാരിയർ അഗ്രഗേഷൻ, വൈ-ഫൈ 6 എന്നിവയെ പിന്തുണയ്ക്കുന്നു. ഇത് തടസ്സമില്ലാത്ത സ്ട്രീമിംഗ്, ഡൗൺലോഡ് വേഗത ഉറപ്പാക്കുന്നു.