തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നെസ്‌കഫേ അനുഭവവുമായി നെസ്‌ലെ പ്രൊഫഷണല്‍

യാത്രയ്ക്കിടയില്‍ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള കാപ്പിയും വിശ്വസനീയമായ ഭക്ഷ്യ-പാനീയ സേവനങ്ങളും ലഭ്യമാക്കി, തിരക്കേറിയ യാത്രാ കേന്ദ്രങ്ങളിലെ

സാന്നിധ്യം ശക്തമാക്കുന്നു

 


നെസ്‌ലെ ഇന്ത്യയുടെ ഔട്ട്ഓഫ്‌ഹോം ബിസിനസ് വിഭാഗമായ നെസ്‌ലെ പ്രൊഫഷണല്‍, കേരളത്തിലെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പുതിയ നെസ്‌കഫേ കിയോസ്‌ക് ആരംഭിച്ച് യാത്രാ വിഭാഗത്തിലെ സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചു. ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് ആരംഭിക്കുന്ന നെസ്‌ലെ പ്രൊഫഷണലിന്റെ ആദ്യ കിയോസ്‌ക്കാണിത്. റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്രീമിയം ബ്രാന്‍ഡഡ് കാറ്ററിംഗ് അനുഭവങ്ങള്‍ അവതരിപ്പിക്കുകയും, വിശ്വസനീയമായ ഭക്ഷ്യ-പാനീയ ഉല്‍പ്പന്നങ്ങളിലൂടെ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

ഈ സഹകരണത്തെക്കുറിച്ച് നെസ്‌ലെ പ്രൊഫഷണല്‍ ഹെഡ് സൗരഭ് മഖിജ പറഞ്ഞു:

'ദിവസവും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതോടൊപ്പം രാജ്യത്തെ ഉപഭോക്താക്കളുടെ ഹൃദയങ്ങളില്‍ അതുല്യമായ വിശ്വാസം നേടിയ സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. ഇത്തരമൊരു ഐക്കണിക് സ്ഥാപനവുമായി സഹകരിക്കുന്നത് ഞങ്ങള്‍ക്ക് വലിയ അഭിമാനമാണ്. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നെസ്‌കഫേ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിലൂടെ, യാത്രക്കാര്‍ക്ക് അവരുടെ യാത്രകള്‍ക്കിടയില്‍ ഗുണമേന്മയുള്ള കാപ്പിയും വിശ്വസനീയമായ ഭക്ഷ്യ-പാനീയ ഉല്‍പ്പന്നങ്ങളും നല്‍കിക്കൊണ്ട് പരിചിതവും ആശ്വാസകരവുമായ ഒരു അനുഭവം സമ്മാനിക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു.'

നെസ്‌ലെ പ്രൊഫഷണല്‍ സെയില്‍സ് ഹെഡ് ജിന്‍രാജ് അദ്യന്തായ പറഞ്ഞു:

'നിത്യവും സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള വ്യാപ്തിയും ശേഷിയും ഉള്ളതിനാല്‍ റെയില്‍വേ, നെസ്‌ലെ പ്രൊഫഷണലിന് വളരെ പ്രധാനപ്പെട്ട ഒരു ചാനലാണ്. ഇന്ത്യന്‍ റെയില്‍വേയുമായുള്ള ഈ പുതിയ സംരംഭം, റെയില്‍വേ ശൃംഖലയിലുടനീളം ഞങ്ങളുടെ സാന്നിധ്യം കൂടുതല്‍ വ്യാപിപ്പിക്കാനും, നെസ്‌ലെയുടെ വൈവിധ്യമാര്‍ന്ന ഭക്ഷ്യ-പാനീയ ഉല്‍പ്പന്നങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കാനും സഹായിക്കും.'

'ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിവിധ റെയില്‍വേ ഡിവിഷനുകളിലെ പരമാവധി ടെന്‍ഡറുകളില്‍ പങ്കെടുക്കാനാണ് ഞങ്ങളുടെ ഉദ്ദേശം. ഇതിലൂടെ യാത്രാ വിഭാഗത്തിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താനും, ഞങ്ങളുടെ വിശ്വസനീയമായ ബ്രാന്‍ഡുകള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും കഴിയും. എല്ലാ ഔട്ട്‌ലെറ്റുകളും നെസ്‌ലെ അംഗീകൃത ഓപ്പറേറ്റര്‍മാര്‍ വഴിയായിരിക്കും പ്രവര്‍ത്തിക്കുക. ഇതുവഴി ഗുണമേന്മ, സേവനം, ഉപഭോക്തൃ അനുഭവം എന്നിവയില്‍ സ്ഥിരത ഉറപ്പാക്കാനാകും.'

കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളിലൊന്നായ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലുള്ള ഈ ഔട്ട്‌ലെറ്റില്‍, യാത്രക്കാര്‍ക്ക് ചൂടുള്ളതും തണുത്തതുമായ വിവിധ കാപ്പി പാനീയങ്ങള്‍ക്കൊപ്പം തിരഞ്ഞെടുത്ത ഭക്ഷ്യ വിഭവങ്ങളും ലഭ്യമാണ്. ഗുണമേന്മ, സൗകര്യം, സ്ഥിരത എന്നിവ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ കേന്ദ്രം, യാത്രയ്ക്കിടയില്‍ വിശ്വസനീയമായ ഭക്ഷണ-പാനീയ സേവനങ്ങള്‍ തേടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ലക്ഷ്യമിടുന്നത്.

വീടിനു പുറത്തുള്ള ഉപഭോഗ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഉപഭോക്താക്കള്‍ എത്തിച്ചേരുന്ന വിവിധ കേന്ദ്രങ്ങളിലൂടെ വിശ്വസനീയമായ ബ്രാന്‍ഡുകള്‍ ലഭ്യമാക്കുന്നതിലുമുള്ള നെസ്‌ലെ പ്രൊഫഷണലിന്റെ പ്രതിബദ്ധത ഈ പുതിയ സംരംഭം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍, യാത്രാ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ രാജ്യത്താകമാനം 1,000ത്തിലധികം കിയോസ്‌കുകളുള്ള റീട്ടെയില്‍ വണ്‍ ശൃംഖലയുടെ വളര്‍ച്ചയ്ക്കും കരുത്തേകുന്നു.