2025ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് ഇന്ത്യന്‍ രാഷ്ട്രപതി ക്രോംപ്ടണ് സമ്മാനിച്ചു

 


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും നൂതനവുമായ ഉപഭോക്തൃ ഇലക്ട്രിക്കല്‍ ബ്രാന്‍ഡുകളിലൊന്നായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്  ഊര്‍ജ്ജ കാര്യക്ഷമതയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ വേദിയില്‍ ബഹുമാനിതരായി. സ്റ്റേഷണറി സ്റ്റോറേജ് ടൈപ്പ് ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍ വിഭാഗത്തില്‍ ഊര്‍ജ്ജ സംരക്ഷണത്തിന് കമ്പനിയുടെ മികച്ച സംഭാവനയെ അംഗീകരിച്ചുകൊണ്ട് 2025-ലെ ഈ വര്‍ഷത്തെ മികച്ച ഉപകരണം എന്ന ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ രാഷ്ട്രപതി  ദ്രൗപതി മുര്‍മു ക്രോംപ്ടണിന് സമ്മാനിച്ചു. ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ പ്രോമീത് ഘോഷ് അവാര്‍ഡ് സ്വീകരിച്ചു. ബിഇഇ 5-സ്റ്റാര്‍ റേറ്റിംഗുള്ള സ്റ്റോറേജ് വാട്ടര്‍ ഹീറ്റര്‍ ഉല്‍പ്പന്നത്തിനാണ് ഈ അവാര്‍ഡ് ക്രോംപ്ടണിന് ലഭിച്ചത്.