റിട്ടയര്‍മെന്റ് പ്ലാനിങ്ങ് സാമ്പത്തിക മുന്‍ഗണനയാക്കണം
ചീഫ് ബിസിനസ് ഓഫീസര്‍
ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ്
മനുഷ്യര്‍ ഇന്ന് മുമ്പത്തേക്കാള്‍ ഏറെക്കാലം ജീവിക്കുന്നു എന്നത് ഒരു സത്യമാണ്. ആരോഗ്യരംഗത്തെ പുരോഗതിയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഇന്ത്യയിലെ ശരാശരി ആയുര്‍ ദൈര്‍ഘ്യം ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. ഇതൊരു വലിയ നേട്ടമാണെങ്കിലും, അതോടൊപ്പം ഒരു പുതിയ വെല്ലുവിളിയും ഉയര്‍ന്നുവരുന്നു എന്നതാണ് ഒരു വിരോധാഭാസം. ഇതിനെയാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ''ദീര്‍ഘായുസ്സിന്റെ വിരോധാഭാസം'' എന്ന് വിളിക്കുന്നത്. അതായത് വിരമിച്ച ശേഷമുള്ള സമ്പാദ്യം തീര്‍ന്ന ശേഷവും അനിശ്ചിതമായി ജീവിതം ബാക്കിയാവുന്ന അവസ്ഥ.
ഒരുകാലത്ത് വാര്‍ധക്യത്തിലെ പ്രധാന ആശ്രയം കുടുംബമായിരുന്നു. എന്നാല്‍ നഗരവല്‍ക്കരണവും തൊഴില്‍ ആവശ്യങ്ങള്‍ക്കായുള്ള കുടിയേറ്റവും അണുകുടുംബങ്ങളുടെ വര്‍ദ്ധനവും കാരണം ആ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ആിലെ വര്‍ധക്യത്തോടടുക്കുമ്പോള്‍ പലര്‍ക്കും സാമ്പത്തികമായ അസ്ഥിരത വര്‍ദ്ധിക്കുന്നു. അതിനാല്‍ ഈ മാറ്റത്തെ അതിജീവിക്കാന്‍, നമ്മുടെ സാമ്പത്തിക ശ്രദ്ധ വെറും ഹ്രസ്വകാല ആസ്തി ശേഖരണത്തില്‍ നിന്ന് മാറി ഉറപ്പായ ദീര്‍ഘകാല സാമ്പത്തിക സുരക്ഷ ഓരോരുത്തരും സ്വയം ഉറപ്പാക്കേണ്ട സാഹചര്യമാണിന്ന് നിലവിലുള്ളത്.
ആക്‌സിസ് മാക്‌സ് ലൈഫ് ഇന്ത്യ റിട്ടയര്‍മെന്റ് ഇന്‍ഡക്‌സ് സ്റ്റഡി (ഐറിസ് 5.0) ഈ യാഥാര്‍ഥ്യം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്തിന്റെ റിട്ടയര്‍മെന്റ് റെഡിനസ് സ്‌കോര്‍ 100-ല്‍ വെറും 48 മാത്രമാണ്. അതായത് വിരമിക്കലിനുള്ള സാമ്പത്തിക തയ്യാറെടുപ്പില്‍ ഇന്ത്യക്കാര്‍ ഇപ്പോഴും വളരെ പിന്നിലാണ് എന്നര്‍ത്ഥം.
മക്കള്‍ പഠനത്തിനോ ജോലിക്കോ വേണ്ടി വീടുവിട്ടുപോയ 'എംപ്റ്റി നെസ്റ്റേഴ്‌സ്' വിഭാഗത്തില്‍പ്പെട്ടവരില്‍ 86 ശതമാനം പേര്‍ക്ക് വിരമിക്കലിന് എത്ര തുക ആവശ്യമാണെന്ന് അറിയാം എന്ന് ഈ സര്‍വേയില്‍ കണ്ടെത്തി. അതില്‍ വെറും 33 ശതമാനം പേര്‍ക്ക് മാത്രമാണ് തങ്ങളുടെ സമ്പാദ്യം, ജോലിയില്‍ നിന്നും വിരമിച്ച ശേഷവും പത്ത് വര്‍ഷത്തിലധികം ജീവിത മുന്നോട്ട് കൊണ്ടുപോകാന്‍ മതിയാകുമെന്ന ആത്മവിശ്വാസമുള്ളത്. അതേസമയം മാതാപിതാക്കളുടെയും മക്കളുടെയും ഉത്തരവാദിത്തം ഒരുപോലെ വഹിക്കുന്ന 'സാന്‍ഡ്വിച്ച് ജനറേഷന്‍' കൂടുതല്‍ സമ്മര്‍ദ്ദത്തിലാണ്. ഇവരില്‍ 38 ശതമാനം പേര്‍ക്ക് മാത്രമാണ് വിരമിക്കലിന് ശേഷമുള്ള സാമ്പത്തിക സുരക്ഷയെക്കുറിച്ച് ഉറപ്പുള്ളത്.
പഠനം ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന കാര്യം ജോലിയില്‍ നിന്നും വിരമിച്ച ശേഷം ജീവിക്കാന്‍ 'ഒരു കോടി രൂപ മതിയാകും' എന്ന വ്യാപകമായ ധാരണ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ്. നഗരവാസികളായ ഇന്ത്യക്കാരില്‍ 77 ശതമാനം പേരും ഒരു കോടി രൂപയോ അതില്‍ ഇത്തിരി കുറവോ സമ്പാദ്യമുണ്ടെങ്കിലും ജോലിയില്‍ നിന്നും വിരമിച്ച ശേഷം സമാധാനപരവും സുരക്ഷിതവുമായ വിശ്രമ ജീവിതത്തിന് പര്യാപ്തമാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ദീര്‍ഘകാല പണപ്പെരുപ്പവും ഉയരുന്ന ആരോഗ്യപരിപാലന ചെലവുകളും കണക്കിലെടുക്കുമ്പോള്‍ ഈ വിലയിരുത്തല്‍ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടണമെന്നില്ല.
ഈ അവബോധം വ്യക്തമാണ്, എന്നാല്‍ നിലവില്‍, നഗരപ്രദേശങ്ങളിലെ 24% ഇന്ത്യക്കാരും തങ്ങളുടെ സുവര്‍ണ്ണ വര്‍ഷങ്ങളില്‍ സമ്പാദ്യത്തില്‍ ഒട്ടും പുരോഗതി കൈവരിച്ചിട്ടില്ലെന്ന് സമ്മതിക്കുന്നു. സമ്പാദ്യം ആരംഭിക്കാന്‍ 40-കളോ 50-കളോ വരെ കാത്തിരിക്കുന്നത് നിങ്ങളുടെ ഓപ്ഷനുകള്‍ ഗണ്യമായി ചുരുക്കുന്നു.
ഈ വെല്ലുവിളിയെ നേരിടാന്‍ നേരത്തെയുള്ള ആസൂത്രണവും ശരിയായ നിക്ഷേപ രീതികളും അനിവാര്യമാണ്. മ്യൂച്വല്‍ ഫണ്ടുകള്‍, എസ്ഐപികള്‍, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (ചജട) തുടങ്ങിയവ ദീര്‍ഘകാലത്തേക്കുള്ള സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം ആന്വിറ്റികളും പെന്‍ഷന്‍ പദ്ധതികളും സമ്പാദ്യത്തെ സ്ഥിര വരുമാനമാക്കി മാറ്റി വിരമിക്കലിന് ശേഷമുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.
ദീര്‍ഘായുസ്സ് ഒരു നേട്ടമാണ്. എന്നാല്‍ അത് സാമ്പത്തിക സുരക്ഷയോടൊപ്പം മാത്രമേ യഥാര്‍ഥ അനുഗ്രഹമാകൂ. അതിനാല്‍ വിരമിക്കലിനെ ഒരു വിദൂര സ്വപ്നമായി കാണാതെ, തൊഴില്‍ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആസൂത്രണം ചെയ്യേണ്ട സാമ്പത്തിക ലക്ഷ്യമായി കാണേണ്ട സമയമാണിത്.