സാംകോ മ്യൂച്വല്‍ ഫണ്ട് ലാര്‍ജ് ക്യാപ് എന്‍എഫ്ഒ അവതരിപ്പിച്ചു

 


മുംബൈ:  സാംകോ ആസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ലാര്‍ജ് ക്യാപ് ഓഹരികളിലെ നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ സാംകോ ലാര്‍ജ് ക്യാപ് ഫണ്ടിന്റെ എന്‍എഫ്ഒ അവതരിപ്പിച്ചു. എന്‍എഫ്ഒ 2025 മാര്‍ച്ച് 5 മുതല്‍ 19 വരെ ലഭ്യമായിരിക്കും. 100 മുന്‍നിര ലാര്‍ജ് ക്യാപ് കമ്പനികളുടെ വൈവിധ്യവല്‍കൃതമായ നിക്ഷേപത്തിലൂടെ ദീര്‍ഘകാല മൂലധന നേട്ടം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാംകോയുടെ പ്രൊപ്പറേറ്ററി സിഎആര്‍ഇ മൊമന്റം തന്ത്രം പ്രയോജനപ്പെടുത്തി ഉന്നത നിലവാരമുള്ള വളര്‍ച്ചാധിഷ്ഠിത കമ്പനികളിലൂടെയാവും ഇതു കൈവരിക്കുക.

വിപണി സാഹചര്യങ്ങള്‍ക്ക് ഇടയിലും സുസ്ഥിരതയും സ്ഥിരമായ വരുമാനവും ലഭ്യമാക്കുന്ന സുസ്ഥിരമായ ലാര്‍ജ് ക്യാപ് മേഖല ഏറ്റവും താല്‍പര്യമുള്ള നിക്ഷേപ മേഖലയായി തുടരുകയാണ്.  ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാ സാധ്യതകള്‍ക്കിടെ ലാര്‍ജ് ക്യാപ് പദ്ധതികള്‍ അവയുടെ അടിത്തറയുള്ള ബിസിനസിന്റേയും ശക്തമായ അടിത്തറകളുടേയും ബലത്തില്‍ മികച്ച പ്രതിരോധമാണ് പ്രകടിപ്പിക്കുന്നത്. നഷ്ടസാധ്യതയും നേട്ടങ്ങളും സന്തുലിതമായി മുന്നോട്ടു കൊണ്ടു പോകുന്ന മികച്ച രീതിയില്‍ തയ്യാറാക്കിയ ലാര്‍ജ് ക്യാപ് നിക്ഷേപമാണ് നിക്ഷേപകര്‍ ആഗ്രഹിക്കുന്നത്. 

വിപണിയിലെ പ്രകടന സൂചികകളുടെ അടിസ്ഥാനത്തില്‍ ഓഹരികള്‍ തെരഞ്ഞെടുക്കുന്ന സിഎആര്‍ഇ മൊമന്റം സംവിധാനം പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് സാംകോ ലാര്‍ജ് ക്യാപ് ഫണ്ട് രൂപകല്‍പന ചെയ്തിട്ടുള്ളത്.  കുറഞ്ഞത് 80 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളില്‍ വകയിരുത്തുന്ന രീതിയാണ് പദ്ധതി ഉറപ്പാക്കുന്നത്. മികച്ച രീതിയില്‍ സ്ഥാനം പിടിച്ചതും ശക്തമായ അടിത്തറകളുള്ളതുമായ ബിസിനസ് പ്രയോജനപ്പെടുത്താന്‍ ഇത് നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നു.  വിപണിയിലെ ചാഞ്ചാട്ടങ്ങള്‍  കൈകാര്യം ചെയ്യാനായി തന്ത്രപരമായ ഹെഡ്ജിങും ഡെറിവേറ്റീവ് തന്ത്രങ്ങളും  വഴി നിക്ഷേപകരുടെ മൂലധനം സംരക്ഷിക്കുന്നതാണ് ഫണ്ടിന്റെ രീതി. 

സിഎആര്‍ഇ മൊമന്റം തന്ത്രം ഉപയോഗിച്ച് ശക്തമായ വില, വരുമാന വളര്‍ച്ച നേട്ടങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ നേടാന്‍ ഇതു സഹായിക്കും. വിവിധ തലങ്ങളിലുള്ള ഈ  രീതി ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകള്‍ നേടുകയും തിരുത്തലുകളുടെ വേളയില്‍ പ്രതിരോധം നിലനിര്‍ത്തുകയും ചെയ്യാനാവുന്ന വിധത്തിലുള്ളതാണ്. 

നിലവിലെ വിപണ സാഹചര്യങ്ങളില്‍ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് എന്നിവയെ അപേക്ഷിച്ച് ലാര്‍ജ്ക്യാപ് ഓഹരികള്‍ കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ടെന്നും അവ മികച്ച നിക്ഷേപ അവസരങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും സാംകോ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വിരാജ് ഗാന്ധി പറഞ്ഞു.  മിഡ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലെ മികച്ച പ്രകടനങ്ങളുടെ കാലത്തിനു ശേഷം ആ മേഖലകളിലെ മൂല്യനിര്‍ണയം ചുരുങ്ങുകയും ലാര്‍ജ് ക്യാപ് നഷ്ടസാധ്യതകളെ അപേക്ഷിച്ച് മെച്ചപ്പെട്ട നേട്ടവും സ്ഥിരതയും പ്രകടിപ്പിക്കുകയാണ്. ശക്തമായ അടിസ്ഥാനവും മെച്ചപ്പെട്ട വരുമാന സാധ്യതകളും ഉള്ള ലാര്‍ജ് ക്യാപിലെ മുകളിലുള്ള 100 കമ്പനികള്‍ അടുത്ത വിപണി ഘട്ടത്തിലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കും.  സാംകോ ലാര്‍ജ് ക്യാപ് ഫണ്ട് അവതരിപ്പിക്കുന്നതിനുള്ള വേളയാണ് ഇതു ലഭ്യമാക്കുന്നത്.  ഇതു പ്രയോജനപ്പെടുത്തി അച്ചടക്കത്തോടും സിഎആര്‍ഇ മൊമന്റം അധിഷ്ഠിത തന്ത്രങ്ങള്‍ വഴിയും പദ്ധതി മുന്നോട്ടു പോകും.  മുകളിലേക്കുള്ള വളര്‍ച്ചയും തിരുത്തല്‍ നഷ്ടസാധ്യതകളും സംയോജിപ്പിച്ചുമുള്ള ഇതിന്റെ നേട്ടം നിക്ഷേപകര്‍ക്കു പ്രയോജനപ്പെടുത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിരാലി ഭന്‍സാലി, ഉമേഷ്‌കുമാര്‍ മേത്ത, ധവാല്‍ ഘനശ്യാം ധനാനി എന്നിവരാണ് ഈ ഫണ്ട് മാനേജ് ചെയ്യുന്നത്. അടിസ്ഥാന ഘടകങ്ങളിലും മൊമന്റം അധിഷ്ഠിത നിക്ഷേപങ്ങളിലും ഇവര്‍ക്കുള്ള അതീവ വൈദഗ്ദ്ധ്യം നിക്ഷേപകര്‍ക്ക് പരമാവധി നേട്ടം ലഭ്യമാക്കുക എന്ന പദ്ധതിയുടെ ലക്ഷ്യത്തിലേക്കു കുതിക്കാന്‍ സഹായകമാകും. 

ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കലും സുസ്ഥിരതയുമാണ് ലാര്‍ജ് ക്യാപ് കമ്പനികള്‍ പ്രതിനിധീകരിക്കുന്നതെന്ന് സാംകോ അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡ് സിഐഒ         ഉമേഷ്‌കുമാര്‍ മേത്ത പറഞ്ഞു. ശക്തമായ മൊമന്റം സൂചനകളുടെ അടിസ്ഥാനത്തിലുള്ള സജീവമായ തങ്ങളുടെ ഓഹരി തെരഞ്ഞെടുക്കല്‍ പ്രക്രിയ വഴി പരമ്പരാഗത നിഷ്‌ക്രിയ ലാര്‍ജ് ക്യാപ് തന്ത്രങ്ങളെ മറികടക്കും. തങ്ങളുടെ അച്ചടക്കമുള്ള സമീപനം വഴി നഷ്ടസാധ്യതയെ മറികടക്കുന്ന വിധത്തിലുള്ള നിക്ഷേപങ്ങള്‍ നേടാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിഫ്റ്റി 100 ടോട്ടല്‍ റിട്ടേണ്‍സ് സൂചികയാണ് സാംകോ ലാര്‍ജ് ക്യാപ് ഫണ്ടിന്റെ അടിസ്ഥാന സൂചിക. ഇന്ത്യയിലെ ലാര്‍ജ് ക്യാപ് ഓഹരികളുമായി നിക്ഷേപകരെ ബന്ധിപ്പിക്കുന്നതാണിത്. കുറഞ്ഞത് 5000 രൂപയുടെ നിക്ഷേപവുമായി നിക്ഷേപകര്‍ക്ക് ഇതില്‍ പങ്കാളികളാവാം.  കുറഞ്ഞത് 12 ഗഡുക്കളുള്ള എസ്‌ഐപികളില്‍ കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. 

സാംകോ ലാര്‍ജ് ക്യാപ് ഫണ്ടിനെകുറിച്ചും എന്‍എഫ്ഒയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കായി വേേു:െ//ംംം.മൊരീാള.രീാ/ാൗൗേമഹളൗിറ/െമൊരീഹമൃഴലരമുളൗിററശൃലരേഴൃീംവേ/ഹരറഴഴ  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.