സ്പ്രൈറ്റ് ലെമൺ മിന്റ് വിപണിയിൽ
Apr 23, 2026, 15:59 IST
കൊച്ചി : കഠിനമായ വേനൽക്കാലത്ത് ഉപഭോക്താക്കൾക്ക് പുത്തൻ അനുഭവം നൽകിക്കൊണ്ട് പ്രമുഖ പാനീയ ബ്രാൻഡായ സ്പ്രൈറ്റ് പുതിയ വകഭേദമായ 'സ്പ്രൈറ്റ് ലെമൺ മിന്റ്' ഇന്ത്യയിൽ അവതരിപ്പിച്ചു.വേനൽച്ചൂടിനെ പ്രതിരോധിക്കാൻ നാരങ്ങയുടെയും പുതിനയുടെയും (മിന്റ്) സവിശേഷമായ കൂട്ടുമായിട്ടാണ് പുതിയ പാനീയം വിപണിയിലെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 'മിന്റ് ലഗ, തണ്ട് രഖ്' എന്ന പേരിൽ പുതിയ പരസ്യ പ്രചാരണത്തിനും കമ്പനി തുടക്കം കുറിച്ചു.പുതുമ ആഗ്രഹിക്കുന്ന ഇന്ത്യയിലെ യുവതലമുറയെ ലക്ഷ്യം വെച്ചാണ് ഈ പാനീയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്പ്രൈറ്റിന്റെ പാരമ്പര്യമായ ക്ലിയർ ലെമൺ ഡ്രിങ്കിനൊപ്പം പുതിനയുടെ സത്ത കൂടി ചേരുമ്പോൾ ഉണ്ടാകുന്ന ഇരട്ടി ഉന്മേഷമാണ് ഇതിന്റെ പ്രത്യേകത. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട വിപണികളിൽ മാത്രമാണ് സ്പ്രൈറ്റ് ലെമൺ മിന്റ് ലഭ്യമാവുക.വേനൽക്കാലത്ത് താൽക്കാലികമായി മാത്രം ലഭ്യമാകുന്ന ഈ ലിമിറ്റഡ് എഡിഷൻ പാനീയം, ഉപഭോക്താക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.