സ്റ്റിംഗ് ക്ലാസിക് കിക്ക്’ വിപണിയിൽ; പുതിയ രുചിയുമായി സ്റ്റിംഗ് എനർജി
May 29, 2026, 16:44 IST
കൊച്ചി: ഇന്ത്യയിലെ മുൻനിര എനർജി ഡ്രിങ്ക് ബ്രാൻഡായ സ്റ്റിംഗ് എനർജി, പുതിയ രുചിയിലുള്ള ‘സ്റ്റിംഗ് ക്ലാസിക് കിക്ക്’ അവതരിപ്പിച്ചു. യുവാക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ പുതിയ ഫ്ലേവർ വഴി എനർജി പാനീയ വിപണിയിൽ കൂടുതൽ വളർച്ച നേടാനാണ് പെപ്സികോ ഇന്ത്യയുടെ ശ്രമം.ഉൽപ്പന്നത്തിന്റെ പ്രചാരണത്തിനായി സിനിമാതാരം ലക്ഷ്യ അഭിനയിക്കുന്ന പരസ്യചിത്രവും പുറത്തിറക്കി. സ്റ്റൈലിഷ് റസ്റ്റോറന്റ് പശ്ചാത്തലമാക്കി ഒരുക്കിയ പരസ്യത്തിൽ ആത്മവിശ്വാസവും ശക്തിയും നിറഞ്ഞ അവതരണത്തിലൂടെയാണ് ‘സ്റ്റിംഗ് ക്ലാസിക് കിക്ക്’ അവതരിപ്പിക്കുന്നത്. പുതിയ ഫ്ലേവർ ഉപഭോക്താക്കൾക്ക് വ്യത്യസ്ത രുചി അനുഭവം നൽകുമെന്ന് പെപ്സികോ ഇന്ത്യ എനർജി പോർട്ട്ഫോളിയോ വിഭാഗം അധികൃതർ അറിയിച്ചു. ‘സ്റ്റിംഗ് ക്ലാസിക് കിക്ക്’ രാജ്യത്തെ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും. 180 മില്ലി കാൻ 30 രൂപക്കും 300 മില്ലി പെറ്റ് ബോട്ടിൽ 20 രൂപക്കും വിപണിയിലെത്തും.