ടാറ്റ മോട്ടോഴ്‌സ് ഇൻട്രാ വി40 ബൈ-ഫ്യൂവൽ പിക്കപ്പ് വിപണിയിൽ

 

കൊച്ചി: ചെറുകിട വാണിജ്യ വാഹന, പിക്കപ്പ് വിഭാഗങ്ങളിലെ ബദൽ ഇന്ധന സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് പുതിയ ഇൻട്രാ വി40 ബൈ-ഫ്യൂവൽ പിക്കപ്പ് വാഹനം പുറത്തിറക്കി.

സിഎൻജി- പെട്രോൾ ബൈ- ഫ്യൂവൽ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാഹനത്തിന് 1,525 കിലോഗ്രാം പേലോഡും 2,960(9.7) അടി നീളമുള്ള ലോഡ് ബോഡിയാണുള്ളത്. 1.2 ലിറ്റർ എഞ്ചിൻ കരുത്തിൽ 58 ബിഎച്ച്പി പവറും 106 എൻഎം ടോർക്കും ഈ വാഹനം നൽകുന്നു.
ദീർഘദൂര യാത്രകളിൽ ഇന്ധനക്ഷമത ഉറപ്പാക്കാനായി 110 ലിറ്റർ ശേഷിയുള്ള വലിയ സിഎൻജി ടാങ്കും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.