ന്യൂ നിസാൻ മാഗ്നൈറ്റ് ഇപ്പോൾ സിഎൻജി റെട്രോഫിറ്റ്മെന്റ് കിറ്റ് സഹിതവും ലഭ്യം
• സിഎൻജി ഓപ്ഷൻ സ്റ്റാൻഡേഡൈസ്ഡ് റെട്രോഫിറ്റ്മെന്റും 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും നൽകുന്നു.
ന്യൂ ഡെൽഹി : നിസ്സാൻ മോട്ടോർ ഇന്ത്യയുടെ ജനപ്രിയ എസ്യുവിയായ ന്യൂ നിസ്സാൻ മാഗ്നൈറ്റ് ഇപ്പോൾ സർക്കാർ അംഗീകൃത സിഎൻജി റെട്രോഫിറ്റ്മെന്റ് കിറ്റ് സഹിതവും ലഭ്യം. രാജ്യത്ത് നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി, ഗുണനിലവാരം ഉറപ്പുനൽകിക്കൊണ്ട്, മോട്ടോസെൻ (തേർഡ് പാർട്ടി) ആണ് ഈ സിഎൻജി കിറ്റ് പൂർണ്ണമായും വികസിപ്പിച്ചതും നിർമ്മിച്ചതുമെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ പറഞ്ഞു. കിറ്റിന്റെ ഘടകങ്ങൾക്ക് വാറന്റി നൽകുന്നതും മോട്ടോസെൻ തന്നെയാണ്. ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ നിസ്സാന്റെ സംരംഭം. ഈ കിറ്റുകളുടെ ഫിറ്റ്മെന്റ് സർക്കാർ അംഗീകൃത ഫിറ്റ്മെന്റ് കേന്ദ്രങ്ങളിലാണ് ചെയ്യുക. ഈ സമ്പൂർണ്ണ റെട്രോഫിറ്റ്മെന്റിന് കേവലം 74,999 രൂപ മാത്രം അധികമായി നൽകിയാൽ മതിയാവും.
സുസ്ഥിരതയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും അവബോധമുള്ള ഉപഭോക്താക്കൾക്കായി പുറത്തിറക്കിയ ഈ പരിസ്ഥിതി സൗഹൃദ സിഎൻജി കിറ്റ് ഫിറ്റ്മെന്റ് ഘട്ടം ഘട്ടമായി രാജ്യമെമ്പാടും നടപ്പിലാക്കും. ആദ്യ ഘട്ടത്തിൽ, ഡൽഹി-എൻസിആർ, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, കർണാടക തുടങ്ങിയ 7 സംസ്ഥാനങ്ങളിലെ നിസ്സാൻ അംഗീകൃത ഡീലർഷിപ്പുകൾ വഴി നിസ്സാൻ ഉപഭോക്താക്കൾക്ക് സിഎൻജി കിറ്റ് ഇൻസ്റ്റാളേഷൻ ഓർഡർ ചെയ്യാം. രണ്ടാം ഘട്ടത്തിൽ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും.
മാനുവൽ ഗിയർബോക്സുള്ള ന്യൂ നിസ്സാൻ മാഗ്നൈറ്റ് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് മാത്രമേ ഈ സിഎൻജി കിറ്റ് ഓപ്ഷൻ ലഭ്യമാകൂ. സിഎൻജി റെട്രോഫിറ്റഡ് കിറ്റ് ഉപയോഗിച്ചാൽ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഇന്ധനക്ഷമത ലഭിക്കും. നിലവിലുള്ള പ്രാദേശിക നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന സർട്ടിഫൈഡ് ഹോമോലോഗേറ്റഡ് കിറ്റുള്ള ഈ സിഎൻജി കിറ്റുകൾ സർക്കാർ അംഗീകൃത വെണ്ടർമാർ വഴിയാണ് റെട്രോഫിറ്റ് ചെയ്യുക.
ന്യൂ നിസ്സാൻ മാഗ്നൈറ്റ് തങ്ങളെ സംബന്ധച്ച് ഒരു അസാധാരണ ഉൽപ്പന്നമാണെന്നും അതാണ് നിസ്സാൻ മോട്ടോർ ഇന്ത്യയുടെ വിജയഗാഥയ്ക്ക് നേതൃത്വം നൽകിയതെന്നും നിസ്സാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ശ്രീ. സൗരഭ് വത്സ അഭിപ്രായപ്പെട്ടു. "ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, നിസ്സാൻ ഡീലർമാർ സർക്കാർ അംഗീകൃത സിഎൻജി റെട്രോഫിറ്റ്മെന്റ് കിറ്റിന്റെ രൂപത്തിൽ ഒരു ഇതര ഇന്ധന ഓപ്ഷൻ നൽകും, ഇത് ഉപഭോക്താക്കൾക്കായി അംഗീകൃത ഫിറ്റ്മെന്റ് സെന്ററുകളിലാണ് നടത്തുക. ഈ നീക്കം ജനപ്രിയ കോംപാക്റ്റ് എസ്യുവിയുടെ മൂല്യവും പ്രായോഗികതയും വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു.
ന്യൂ മാഗ്നൈറ്റ് എസ്യുവിയുടെ ഈ മികച്ച രൂപകൽപ്പന, ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതും ഒന്നാമത്തേതുമായ ഇരുപതിലധികം സവിശേഷതകളും, 55ലധികം സുരക്ഷാ സവിശേഷതകളും ഉള്ളതായതിനാൽ തന്നെ കോംപാക്റ്റ് എസ്യുവി വിഭാഗത്തിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള ഏറ്റവും മികച്ച മോഡലായി ഇതിനെ മാറ്റുന്നു. റോഡിലെ മികച്ച പ്രഭാവവും പ്രീമിയം സവിശേഷതകളും, ആഗോളതലത്തിൽ തന്നെ ഇതിനുള്ള വ്യാപനവുമായി, റൈറ്റ്-ഹാൻഡ് ഡ്രൈവിലും ലെഫ്റ്റ്-ഹാൻഡ് ഡ്രൈവിലുമായി ന്യൂ നിസാൻ മാഗ്നൈറ്റിന്റെ സാന്നിധ്യം ഇപ്പോൾ 65-ലധികം രാജ്യങ്ങളിലുണ്ട് . കൂടുതൽ വിവരങ്ങൾക്ക് www.nissan.in സന്ദർശിക്കുക.