ബിരിയാണി രുചികൾ തേടി 'തംസ് അപ്പ് തൂഫാനി ബിരിയാണി ഹണ്ട്' സീസൺ
കൊച്ചി:പ്രശസ്തമായ ബിരിയാണികൾക്ക് അപ്പുറമുള്ള അസാധാരണമായ രുചിക്കൂട്ടുകൾ കണ്ടെത്തുന്നതിനായി തംസ് അപ്പ് തങ്ങളുടെ 'തൂഫാനി ബിരിയാണി ഹണ്ട്' പരിപാടിയുടെ മൂന്നാം സീസൺ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ബിരിയാണി പ്രേമികളുടെ ആഴത്തിലുള്ള സ്നേഹത്തെയും, ബിരിയാണിക്കൊപ്പം തംസ് അപ്പ് നൽകുന്ന മികച്ച അനുഭവത്തെയും ആഘോഷിക്കുന്നതാണ് ഈ സംരംഭം. ദാവത്ത് ബ്രാൻഡുമായി സഹകരിച്ചാണ് തംസ് അപ്പ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.
പ്രശസ്ത ഷെഫ് രൺവീർ ബ്രാറും അദ്ദേഹത്തിന്റെ തൂഫാനി സംഘവുമാണ് ഈ പുതിയ സീസണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അധികമൊന്നും അറിയപ്പെടാത്തതും എന്നാൽ മികച്ച രുചിയുള്ളതുമായ പ്രാദേശിക ബിരിയാണികൾ തേടി സഞ്ചരിക്കുന്നത്. തലമുറകളായി കൈമാറിവന്ന പാചകരീതികൾ, പതിറ്റാണ്ടുകൾ പഴക്കമുള്ള സ്ഥാപനങ്ങൾ, പ്രദേശവാസികളുടെ പ്രിയങ്കരരായ വീടുകളിലെ പാചകക്കാർ, ഹോം ഷെഫുകൾ എന്നിവരുടെയെല്ലാം മികച്ച രുചിക്കൂട്ടുകളും കഥകളും ഈ യാത്രയിലൂടെ പരിചയപ്പെടുത്തുന്നു.
ഒരു പ്ലേറ്റ് ബിരിയാണിയും തണുത്ത തംസ് അപ്പും സുഹൃത്തുക്കളും ചേരുമ്പോൾ പുതിയ അനുഭവങ്ങൾ തേടിയുള്ള യാത്രകൾ തുടങ്ങാൻ മികച്ച അന്തരീക്ഷമാണ് ഒരുങ്ങുന്നതെന്ന് കൊക്ക-കോള ഇന്ത്യ ആൻഡ് സൗത്ത്-വെസ്റ്റ് ഏഷ്യ 'സ്‌പാർക്ലിംഗ് ഫ്ലേവേഴ്സ്' വിഭാഗം മേധാവി സുമേലി ചാറ്റർജി പറഞ്ഞു. തൂഫാനി ബിരിയാണി ഹണ്ടിൽ പങ്കാളികളാകുന്നതിലൂടെ ആധികാരികമായ ബിരിയാണി കഥകൾ കണ്ടെത്താനും, രാജ്യത്തുടനീളമുള്ള ബിരിയാണി പ്രേമികൾക്ക് മികച്ച അനുഭവങ്ങൾ സമാനിക്കുമെന്ന് എൽടി ഫുഡ്‌സ് ലിമിറ്റഡിന്റെ ഇന്ത്യ ആൻഡ് ഫാർ ഈസ്റ്റ് വിഭാഗം ചീഫ് മാർക്കറ്റിംഗ് ഓഫീസർ റിതേഷ് സുദ് വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാമിൽ അരങ്ങേറുന്ന ഈ പരിപാടിയിലൂടെ ബിരിയാണി സംബന്ധിച്ച സംഭാഷണങ്ങൾക്ക് രൂപം നൽകാനും, രാജ്യത്തുടനീളമുള്ള ആളുകൾക്ക് തങ്ങളുടെ അടുത്ത പ്രിയപ്പെട്ട ബിരിയാണി കേന്ദ്രം കണ്ടെത്താനുള്ള മികച്ച അവസരം ഒരുക്കാനും പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു.