ജില്ലാ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി ടിപ്‌സ് ഗ്ലോബ്‌ഡ്യൂക്കേറ്റ്

 

കൊച്ചി: എറണാകുളം ജില്ലാ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി ദി ഇന്ത്യൻ പബ്ലിക് സ്കൂൾ (ടിപ്‌സ്) ഗ്ലോബ്‌ഡ്യൂക്കേറ്റ് കൊച്ചി. തായ്‌ക്വോണ്ടോ അസോസിയേഷൻ ഓഫ് എറണാകുളം സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ മൂന്നു മെഡലുകളാണ് ടിപ്‌സ് ഗ്ലോബ്‌ഡ്യൂക്കേറ്റ് നേടിയത്.

സബ് ജൂനിയർ അണ്ടർ 20 കിലോ വിഭാഗത്തിൽ വേദ ശ്രീപ്രസാദ്, ക്യോരുഗിയിൽ (കിഡ്ഡീസ് വിഭാഗം) വിഹാൻ ശിവ് കെ, ക്യോരുഗിയിൽ (സബ് ജൂനിയർ) ജോഷ്ന കെ എന്നിവരാണ് കടയിരുപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലുകൾ സ്വന്തമിക്കായത്.