കെഎഫ്‌സി ടേസ്റ്റ് ദി എപിക് ക്യാമ്പയ്‌നുമായി വിജയ് ദേവരകൊണ്ട

 
കൊച്ചി: ആക്ഷൻ താരം വിജയ് ദേവരകൊണ്ടയുമായി ചേർന്ന് ടേസ്റ്റ് ദി എപിക് പ്രചാരണവുമായി കെഎഫ്‌സി. കെഎഫ്‌സി മെനുവിൽ ഏറെ ആരാധകരുള്ള ഐക്കോണിക്ക് ഹോട്ട് & ക്രിസ്പി ചിക്കൻ ബക്കറ്റ്, ക്ലാസിക് അമേരിക്കൻ സിംഗർ എന്നിവയുൾപ്പെടെ ആകാശത്ത് ഉയരത്തിൽ പറക്കുന്ന ഹോട്ട് ബലൂണിൽ നിന്ന് രുചിച്ചുകൊണ്ട് വിജയ് എപിക് ക്യാമ്പയ്‌ൻ പുറത്തിറക്കിയത്.



രുചിയുടെ കാര്യത്തിൽ ഐതിഹാസികമായ കെഎഫ്‌സി ആകാശത്ത് ഹോട്ട് ബലൂണിൽ ആസ്വദിക്കാൻ സാധിച്ചത് മികച്ച അനുഭവമായിരുന്നെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. കെഎഫ്‌സിയുടെ എല്ലാ റെസ്‌റ്റോറൻ്റുകളിലും ഈ സിഗ്‌നേച്ചർ മെനു ലഭ്യമാണ്.