ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ് ബ്രേക്ക്ഫാസ്റ്റ് ശ്രേണി പുറത്തിറക്കി വിപ്രോ

നഗര പ്രദേശങ്ങളില്‍ പരിണാമപ്പെടുന്ന പ്രഭാതഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പരമ്പരാഗത രുചിയും ആധുനിക സൗകര്യവും ഒരുമിക്കുന്നതാണ്  ഈ റെഡി-ടു-കുക്ക് ശ്രേണി
 

കൊച്ചി, മാര്‍ച്ച് 24, 2026: വേഗത്തിലും സൗകര്യപ്രദമായും ഭക്ഷണം തയ്യാറാക്കുന്നതിന് പറ്റിയ വഴികള്‍ തേടുന്ന ഉപഭോക്താക്കള്‍ക്കായി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ & ലൈറ്റിംഗിന്റെ ഫുഡ്‌സ് ബിസിനസിന്റെ ഭാഗമായ വിപ്രോ ബ്രാഹ്‌മിന്‍സ്  രൂപകല്‍പ്പന ചെയ്ത റെഡി-ടു-കുക്ക് പ്രഭാതഭക്ഷണ ശ്രേണിയായ 'ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ്'  വിപണിയിലിറക്കി. വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന്റെ പരമ്പരാഗത രുചിയും വിശ്വസനീയമായ ചേരുവകളും വേഗത്തിലും സൗകര്യപ്രദവുമായ ഫോര്‍മാറ്റില്‍ സംയോജിപ്പിച്ച്, 10 മിനിറ്റിനുള്ളില്‍ വീട്ടിലുണ്ടാക്കിയ തരം പ്രഭാതഭക്ഷണം സാധ്യമാക്കുന്നതാണ് ഈ ശ്രേണി. മാത്രമല്ല, അടുത്ത ദിവസം രാവിലെ എന്ത് തയ്യാറാക്കണമെന്ന കാര്യത്തില്‍ നിത്യവും തീരുമാനമെടുക്കുന്നതിന്റെ  സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കുകയും, ദിനചര്യകള്‍ ലളിതവും കൂടുതല്‍ ആയാസരഹിതമാക്കുകയും ചെയ്യുന്നു.

എക്‌സ്പ്രസ് മിക്‌സിലൂടെ, ഇന്നത്തെ തലമുറയുടെ പ്രതീക്ഷകളെ അഭിസംബോധന ചെയ്യുകയാണ് ബ്രാഹ്‌മിന്‍സ് ചെയ്യുന്നത്. ഇത് അവരുടെ വേഗമേറിയ ജീവിതശൈലിക്കനുസരിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണത്തിനായുള്ള ഒരു സൗകര്യപ്രദമായ പരിഹാരമാണ് എന്നുമാത്രമല്ല, സസ്യാഹാര രീതികള്‍ പാലിച്ചുകൊണ്ട്, രുചിയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ പാചകം ലളിതമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ ഉല്‍പ്പന്ന നിരയില്‍ സ്വാഭാവികമായി ലഭിക്കുന്ന പ്രോട്ടീന്റെ അളവ് പാക്കില്‍ തന്നെ വ്യക്തമായി എഴുതിയിട്ടുണ്ട്. കൃത്രിമമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാതെ, ബ്രാന്‍ഡിന്റെ ശുദ്ധമായ ചേരുവകള്‍ പാലിക്കുന്ന രീതികള്‍ക്ക് അനുസൃതമായി, പ്രിസര്‍വേറ്റീവുകളില്ലാത്ത ഫോര്‍മുലേഷനുകള്‍ പിന്തുടരുന്നു എന്നതും ബ്രാഹ്‌മിന്‍സിന്റെ സവിശേഷതയാണ്.

പതിവ്, ദൈനംദിന ഉപഭോഗത്തിനായി രൂപകല്‍പ്പന ചെയ്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പ്രഭാതഭക്ഷണ വിഭാഗത്തില്‍ ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി ശ്രദ്ധാപൂര്‍വമായെടുത്ത ഒരു ചുവടുവെയ്പ്പാണ് ഈ ലോഞ്ചിംഗ്. 'ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ്' ശ്രേണിയില്‍ എട്ട് ഇന്ത്യന്‍ പ്രഭാതഭക്ഷണ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്  - റൈസ് ഇഡ്‌ലി, റൈസ് ദോശ, റവ ഇഡ്‌ലി, റവ ദോശ, റാഗി ഇഡ്‌ലി, റാഗി ദോശ, ഉപ്പുമാവ്, പൊഹ. 

എക്സ്പ്രസ് മിക്സ് ഉല്‍പ്പന്ന ശ്രേണിയിലെ പൊഹയും ഉപ്പുമാവും വെറും മൂന്ന്  മിനിറ്റിനുള്ളില്‍ തയ്യാറാക്കാന്‍ കഴിയും, അതേസമയം മറ്റ് ഉല്‍പ്പന്നങ്ങള്‍ 10 മിനിറ്റിനകം എളുപ്പത്തില്‍ തയ്യാറാക്കാം.

ഏകദേശം നാല് പതിറ്റാണ്ടുകളായി, 100% സസ്യാഹാര ഉല്‍പാദനം മാത്രമുള്ള കേന്ദ്രത്തിലെ ഉല്‍പാദനത്തിന്റെ പിന്തുണയോടെ, വിശ്വാസം, പരിശുദ്ധി, സ്ഥിരതയുള്ള മാനദണ്ഡങ്ങള്‍ എന്നിവയില്‍ അതിന്റെ പ്രശസ്തി കെട്ടിപ്പടുത്ത ബ്രാന്‍ഡാണ് ബ്രാഹ്‌മിന്‍സ് എന്ന് വിപ്രോ ഫുഡ്‌സിന്റെ പ്രസിഡന്റ് ശ്രീ. അനില്‍ ചുഗ് പറഞ്ഞു. 'ഉപഭോക്തൃ പ്രതീക്ഷകള്‍ വികസിക്കുമ്പോള്‍, ആധുനിക ഉപഭോഗ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ബ്രാന്‍ഡിന്റെ പ്രധാന മൂല്യങ്ങള്‍ പാലിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിന് ഘടനാപരമായ നവീകരണം, ശക്തമായ ഗുണനിലവാര സംവിധാനങ്ങള്‍, പ്രോസസ്സ് ഓട്ടോമേഷന്‍ എന്നിവ പ്രയോഗിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ദേശീയതലത്തില്‍ ഈ ബ്രാന്‍ഡ് വിപുലീകരിക്കുമ്പോള്‍ ആ ദിശയിലുള്ള വളരെ ശ്രദ്ധാപൂര്‍വ്വമുള്ള ഒരു ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നതാണ് 'ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ്',' അദ്ദേഹം പറഞ്ഞു.

വേഗത്തില്‍ തയ്യാറാക്കാവുന്നതും  ദിനചര്യകളുമായി എളുപ്പത്തില്‍ സംയോജിപ്പിക്കാവുന്ന പ്രഭാതഭക്ഷണ പരിഹാരങ്ങള്‍ തേടുന്ന യുവ ഉപഭോക്താക്കള്‍ക്കായാണ് 'ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ്' വികസിപ്പിച്ചെടുത്തതെന്ന്  വിപ്രോ ഫുഡ്‌സിലെ നിറപറ ആന്‍ഡ് ബ്രാഹ്‌മിന്‍സ് ബിസിനസ് ഹെഡ് ശ്രീ സണ്ണി തോമസ് പറഞ്ഞു. പ്രിസര്‍വേറ്റീവ് രഹിത കൂട്ടുകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ രുചി നിലനിര്‍ത്തുന്നതിനൊപ്പം പാചക പ്രക്രിയ ലളിതമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പുതിയ വിപണികളില്‍ കൂടുതല്‍ ലഭ്യത ഉറപ്പാക്കുന്നതിനായി ബ്രാന്‍ഡ് ദ്രുത വാണിജ്യ, വ്യാപാര ചാനലുകളിലുടനീളം ലഭ്യത വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ് ശ്രേണിയുടെ വില ഇഡ്ഡലി, ദോശ പായ്ക്കുകള്‍ക്ക് (200 ഗ്രാം) 75-80 രൂപയും, പോഹ, ഉപ്പുമാവ് പായ്ക്കുകള്‍ക്ക് (60 ഗ്രാം) 30-40 രൂപയുമാണ് വില.

കര്‍ണാടകയിലും കേരളത്തിലും പൊതുവിപണിയ്ക്കൊപ്പം ആധുനിക വിപണന പ്ലാറ്റുഫോമുകളിലും ഇത് ലഭ്യമാണ്. അതുപോലെതന്നെ, ദേശീയതലത്തില്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വഴിയും ഈ ശ്രേണി ലഭ്യമാണ്. ബെംഗളൂരു, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, ജയ്പൂര്‍, പോണ്ടിച്ചേരി എന്നിവയുള്‍പ്പെടെയുള്ള ടയര്‍ 1, ടയര്‍ 2 നഗരങ്ങളിലുമുള്ള മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലേക്കും ഇത് ഉടന്‍ വ്യാപിപ്പിക്കും.