സിദ്ധാർഥൻ റാഗിങ് നിരോധന ബില്ലിന് മന്ത്രിസഭാ അംഗീകാരം; നിയമസഭാ സമ്മേളനം 30ന്

 

സിദ്ധാർഥൻ റാഗിങ് നിരോധന ബില്ലിന് മന്ത്രിസഭാ അംഗീകാരം; നിയമസഭാ സമ്മേളനം 30ന്

തിരുവനന്തപുരം: സിദ്ധാർഥൻ റാഗിങ് നിരോധനവും വിദ്യാർഥി ക്ഷേമവും സംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സ്വകാര്യ സർവകലാശാല ബിൽ ഉൾപ്പെടെയുള്ള പ്രധാന ബില്ലുകൾ നവംബർ 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.

എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥി-അധ്യാപക അനുപാതം 1:30ൽ നിന്ന് 1:25 ആക്കണമെന്ന ആവശ്യത്തിൽ പ്രായോഗിക തടസ്സങ്ങളുണ്ടെന്നും കൂടുതൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഴിവുകളില്ലാതെ പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കും. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കാലടി സർവകലാശാലയിലെ സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുമെന്നും പരീക്ഷ എഴുതുന്നതിന് സർക്കാർ എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബു കേസിൽ കുടുംബത്തിന്റെ ആവശ്യമനുസരിച്ച് സി.ബി.ഐ അന്വേഷണം നടത്തുന്നതിനോട് സർക്കാരിന് അനുകൂല നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.