കണ്ടക്ടർ അഖില എസ് നായരുടെ സ്ഥലംമാറ്റം പിൻവലിച്ചു.
Apr 3, 2023, 14:45 IST
കണ്ടക്ടർ അഖില എസ് നായരുടെ സ്ഥലംമാറ്റം പിൻവലിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം.
ജനുവരി 11-നാണ് ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ച് അഖില ഡ്യൂട്ടി ചെയ്തത്. ആ ചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു.