പാഠ്യപദ്ധതി പരിഷ്കരണം, പൊതുവിദ്യാഭ്യാസ മേഖലയക്ക് ശക്തിപകരും

 

പൊതുവിദ്യാഭ്യാസ മേഖല വലിയ മാറ്റങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും, സമസ്തമേഖലയിലും ആ മാറ്റങ്ങൾ പ്രകടമാനിന്നും പാഠ്യപദ്ധതി പരിഷ്കരണം പൊതുവിദ്യാഭ്യാസ മേഖലക്ക് ശക്തിപകരുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലിംഗസമത്വം ,ലിംഗ തുല്യത, ലിംഗാവബോധം എന്നിവ പാഠഭാഗങ്ങളിൽ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കുകയും എല്ലാവിഭാഗം കുട്ടികളെയും ഒരുപോലെ പരിഗണിക്കുകയും ചെയ്യുക എന്നുള്ളതാണ് സർക്കാരിൻ്റെ പ്രഖ്യാപിത നയം. സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും നയം. അതിനായി ഏറ്റവും സുപ്രധാനമായ ഒന്നാണ് ലിംഗ തുല്യത ഉറപ്പുവരുത്തുകഎന്നത് . ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇരുപത് സ്കൂളുകൾ മിക്സഡ് സ്കൂളുകൾ ആക്കി മാറ്റി . താല്പര്യമുള്ള  സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരിൻ്റെത് .എന്നാൽ അത് അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. അപേക്ഷിക്കുന്ന വിദ്യാലയങ്ങളെ മിക്സഡ് സ്കൂളുൾ ആക്കി മാറ്റും. വെള്ളനാട് വെളിയന്നൂർ പിഎസ് നടരാജപിള്ള മെമ്മോറിയൽ യു പി സ്കൂളിൻ്റേ വാർഷികം ഉദ്ഘാടനവും മുൻ മന്ത്രി പി എസ് നടരാജപിള്ള യുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

അഡ്വ ജി സ്റ്റീഫൻ എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി ആർ എസ് ഗ്രൂപ്പ് ചെയർമാൻ പി ആർ എസ് മുരുകൻ , വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദുലേഖ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി K S രാജലക്ഷ്മി. ജില്ലാപഞ്ചായത്തംഗം വെള്ളനാട് ശശി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് അനിത , എസ് ബിന്ദു, ശോഭൻ കുമാർ വി എസ് , സ്കൂൾ മാനേജർ പ്രദീപ് നാരായൺ , സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീലേഖ,   പിടിഎ പ്രസിഡണ്ട് വിഷ്ണു, പിടിഎ വൈസ്  പ്രസിഡണ്ട് രാജേഷ് കൂമാർ തുടങ്ങിയവർ സംസാരിച്ചു.