ഡോ. ജി കിഷോർ  ഐ എസ് സി പി ഇ എസ്  വൈസ് പ്രസിഡൻറ് 

 
ഇൻറർനാഷണൽ  സൊസൈറ്റി ഫോർ കംപാരിറ്റീവ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സിൻറെ വൈസ് പ്രസിഡൻറായി ഡോ.ജി കിഷോർ നിയമിതനായി.
തിരുവനന്തപുരത്ത് നടന്ന 22 മത് ബൈനിയൽ കോൺഫറൻസിന്റെ ജനറൽ അസംബ്‌ളിയാണ് ഡോ.ജി കിഷോറിനെ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുത്തത്.  എൽ എൻ സി പി പ്രിൻസിപ്പലും റീജിയണൽ ഹെഡുമാണ് ഡോ.ജി കിഷോർ.സായ് എൽഎൻസിപിഇയെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയതിൽ ഡോ.ജി കിഷോർ വഹിച്ച പങ്ക് അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന് പുതിയ പദവി നൽകിയതെന്ന്  ഐ എസ് സി പി ഇ എസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.