അഞ്ചാംഘട്ട പ്രചാരണത്തിന് തുടക്കം; ആറ്റിങ്ങലിന് ആവേശമായി വി. മുരളീധരൻ്റെ റോഡ് ഷോ

 

ആറ്റിങ്ങല്‍ മണ്ഡലത്തില്‍   അഞ്ചാംഘട്ട പ്രചാരണത്തിലേക്ക് കടക്കുകയാണ് ബിജെപി - എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ. 
മണ്ഡല പര്യടനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ നിർവഹിച്ചു. പര്യടന പതാക അദ്ദേഹം വി. മുരളീധരന്  കൈമാറി. കഴിവുറ്റ നേതാവായ വി. മുരളീധരനെ ലോക്സഭയിൽ ആവശ്യമുണ്ടെന്നും ആറ്റിങ്ങലിലെ  വോട്ടര്‍മാര്‍ പിന്തുണയ്ക്കണമെന്നും ഡോ.ജയശങ്കര്‍ അഭ്യര്‍ഥിച്ചു

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്,  ബിജെപി ജില്ലാ സെക്രട്ടറി മുളയറ രതീഷ്, തമ്പാനൂർ സതീഷ്, ബിജെപി വക്താവ് പാലോട് സന്തോഷ്,
ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡൻ്റ് തിരുനെല്ലിയൂർ സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.

പോത്തൻകോട് കാഞ്ഞാംപാറ ചിന്താലയ ആശ്രമത്തില്‍ പ്രാർത്ഥനയോടെയാണ്  വി. മുരളീധരൻ വെള്ളിയാഴ്ച പ്രചാരണം ആരംഭിച്ചത്. 

പ്രശസ്ത സാഹിത്യകാരൻ പ്രഫ.ഗോപിനാഥ പിള്ളയെ വീട്ടിലെത്തിക്കണ്ട്  അനുഗ്രഹം വാങ്ങി.

പൂവച്ചൽ പങ്കജകസ്തൂരി യൂണിറ്റിലും വി. മുരളീധരൻ സന്ദർശനം നടത്തി.

പദയാത്രകൾ, കൺവെൻഷനുകൾ, കൂടിക്കാഴ്ചകൾ, വികസന ചർച്ചകൾ എന്നിങ്ങനെ നാലുഘട്ടം പ്രചാരണം ബിജെപി–എന്‍ഡിഎ സ്ഥാനാര്‍ഥി പൂര്‍ത്തിയാക്കിയിരുന്നു.