ശോഭ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

 

പൊന്നാനിയിലെ ബിജെപി സ്ഥാനാർത്ഥിയെ തടഞ്ഞ കുട്ടിപ്പട്ടാളത്തിന്റെ നേതാക്കൾക്ക് ഡൽഹിയിൽ കാലുകുത്തണമെങ്കിൽ ബിജെപിയുടെ കേന്ദ്ര ഓഫീസിൽ അപേക്ഷ കൊടുത്തു പെർമിഷൻ വാങ്ങേണ്ടി വരും: ശോഭ സുരേന്ദ്രൻ 

പൊന്നാനിയിലെ ബിജെപി സ്ഥാനാർഥിയെ തടഞ്ഞ കുട്ടിപ്പട്ടാളത്തിന്റെ നേതാക്കൾക്ക് ഡൽഹിയിൽ കാലുകുത്തണമെങ്കിൽ ബിജെപിയുടെ കേന്ദ്ര ഓഫീസിൽ അപേക്ഷ കൊടുത്തു പെർമിഷൻ വാങ്ങേണ്ടി വരും. സിപിഎം ലീഗ് ഐക്യമാണ് പൊന്നാനിയിൽ കണ്ടത്. എസ്എഫ്ഐയും എംഎസ്എഫും ഒരുമിച്ചാണ് ബിജെപി സ്ഥാനാർഥിയെ തടഞ്ഞത്. 

പണ്ട് നായനാരെ ബിജെപി ഒന്നുമല്ലാത്ത കാലത്ത് ഞങ്ങൾ കാലുകുത്തിച്ചിട്ടില്ല. ആ ചരിത്രമൊക്കെ ഒന്ന് മനസ്സിലാക്കിയാൽ നന്ന്. കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിക്കുന്ന സിപിഎം - ലീഗ് നേതാക്കൾ അതോർത്താൽ നന്ന്. 

ഇതൊരു ജനാധിപത്യ രാജ്യമാണ്. വിദേശത്തു നിന്ന് വന്ന സോണിയ ഗാന്ധിക്ക് ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് ചോദിക്കാനും സ്വാതന്ത്ര്യം നൽകിയ നാടാണ്. ആ നാട്ടിൽ ഒരു കോളേജിൽ വോട്ട് ചോദിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ ആ ഫാഷിസ്റ്റ് നിലപാട് തിരുത്താൻ നടപടി സ്വീകരിക്കാൻ കോളേജ് മാനേജ്‌മന്റ് തയ്യാറാകണമെന്ന് അടിവരയിട്ട് പറയുന്നു. അതാണ് എല്ലാവർക്കും നല്ലത്. ഇന്ത്യയിലാണ് മലപ്പുറം ജില്ലാ അല്ലാതെ തിരിച്ചല്ല.