കൊച്ചിയുടെ സ്വന്തം വാട്ടർ മെട്രോ യാത്ര ആസ്വദിച്ച് ജി 20 പ്രതിനിധികള്‍
കൊച്ചിയില്‍ ആരംഭിച്ച ജി 20 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ പ്രതിനിധികള്‍ക്ക് കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ യാത്ര നവ്യാനുഭവമായി. ഹൈക്കോര്‍ട്ട് വാട്ടര്‍ മെട്രോ ടെര്‍മിനല്‍ മുതല്‍ വൈപ്പിന്‍ വരെയുള്ള 25 മിനുട്ട് യാത്രയാണ് പ്രതിനിധികള്‍ക്കായി വാട്ടര്‍ മെട്രോയില്‍ ഒരുക്കിയിരുന്നത്. ചാറ്റൽ മഴയുടെ അകമ്പടിയോടെ കൊച്ചി കായലിലൂടെയായിരുന്നു ഇന്ത്യയിലെ ആദ്യ വാട്ടര്‍ മെട്രോയിലിലെ യാത്ര. തുടര്‍ന്ന് വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് യാത്ര ചെയ്തത് കൊച്ചിയുടെ മറ്റൊരു പ്രത്യേകതയായ റോ റോ സര്‍വീസിലാണ്.
ഫോർട്ട്കൊച്ചിയിൽ നിന്നും കൊച്ചി മെട്രോയുടെ തന്നെ ഫീഡർ ഇലക്ട്രിക് ബസ്സിൽ മട്ടാഞ്ചേരി ജൂ ടൗണിലേക്കാണ് പോയത്. മട്ടാഞ്ചേരി സിനഗോഗ്, ഡച്ച് പാലസ് എന്നിവയും സംഘം സന്ദർശിച്ചു.തുടർന്ന് റോഡ് മാർഗ്ഗം ജി 20 മീറ്റ് നടക്കുന്ന ഗ്രാൻഡ് എത്തി.